വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകും; ദുരിതപൂർണമായ ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
വിഴിഞ്ഞം തുറമുഖ നിർമ്മാണ മേഖലയിൽ ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരത്തിന് പൂർണ പിന്തുണ നൽകും. ഇന്ന് സമരപന്തൽ സന്ദർശിച്ചു. ദുരിതപൂർണമായ ജീവിതം നയിക്കുന്ന മത്സ്യ തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ ന്യായമാണ്.
അവരുമായി ചർച്ച നടത്തി സർക്കാർ പ്രശ്നപരിഹാരമുണ്ടാക്കണം. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിക്കാമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകി. സമരത്തിൽ രാഷ്ട്രീയം കലർത്താനില്ല. മത്സ്യത്തൊഴിലാളികളുടെ സമരം വിജയം നേടും. അവർക്ക് ഹൃദ്യമായ അഭിവാദ്യങ്ങൾ.
https://www.facebook.com/Malayalivartha

























