തെരുവുനായ്ശല്യത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി ചിറ്റിലപ്പിള്ളി നടത്തി വന്ന നിരാഹാരം അവസാനിപ്പിച്ചു

തെരുവുനായ്ശല്യത്തില്‍ നിന്നു ജനങ്ങളെ രക്ഷിക്കുക എന്ന ആവശ്യവുമായി സ്‌ട്രേ ഡോഗ് ഫ്രീ മൂവ്‌മെന്റ് ചെയര്‍മാന്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി നടത്തിവന്ന 24 മണിക്കൂര്‍ നിരാഹാരസമരം അവസാനിപ്പിച്ചു. അടുത്ത 45 ദിവസത്തിനുള്ളില്‍ തെരുവുനായ്ക്കളുടെ ശല്യത്തിനു ശാശ്വത പരിഹാരം ഉണ്ടായില്ലെങ്കില്‍ കൂടുതല്‍ സമരപരിപാടികളിലേക്കു നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച എറണാകുളം മറൈന്‍ ഡ്രൈവിലായിരുന്നു നിരഹാരസമരം ആരംഭിച്ചത്.
കുട്ടനാട്ടില്‍ പതിനായിരക്കണക്കിനു താറാവുകളെ കൊന്നൊടുക്കിയപ്പോള്‍ ഉണ്ടാകാതിരുന്ന മൃഗസ്‌നേഹം മനുഷ്യജീവനു ഭീഷണിയാകുന്ന തെരുവുനായ്ക്കളോടു കാണിക്കുന്നതിനു പിന്നില്‍ നിഗൂഢലക്ഷ്യങ്ങള്‍ ഉണെ്ടന്നു കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. നിയമം മനുഷ്യനു വേണ്ടിയുള്ളതാണ്. അല്ലാതെ മനുഷ്യന്‍ നിയമത്തിനു വേണ്ടിയുള്ളതല്ല. അധികാരികള്‍ നിയമം നടപ്പാക്കിയില്ലെങ്കില്‍ ജനം നിയമം കൈയിലെടുക്കുമെന്നും അദ്ദേഹം ഞായറാഴ്ച പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























