ആനയ്‌ക്കെന്ത് ആനവണ്ടി! രണ്ടാഴ്ചയ്ക്കുള്ളിൽ കെഎസ്ആർടിസി ബസ് കാട്ടാന തടഞ്ഞിട്ടത് നിരവധിതവണ

അച്ചൻകോവിൽ - അലിമുക്ക് പാതയിൽ കാട്ടാനയുടെ വിളയാട്ടം. ഇവിടെ ‘ബസ് തടയൽ' പതിവാക്കിയിരിക്കുയാണ് കാട്ടാന. പാതയിലെ വളയം, അറുതലക്കയം, തുറ എന്നിവിടങ്ങളിലാണ് കാട്ടാന യാത്രയ്ക്കു തടസ്സമുണ്ടാക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ പല തവണ കെഎസ്ആർടിസി ബസ് കാട്ടാന തടഞ്ഞിട്ടു.
മാത്രമല്ല രണ്ട് ദിവസമായി തുറ പാലത്തിന് സമീപത്താണ് കാട്ടുകൊമ്പൻ പ്രത്യക്ഷപ്പെടുന്നത്. കൂടാതെ കാട്ടിൽ നിൽക്കുന്ന കൊമ്പൻ വാഹനത്തിന്റെ ശബ്ദം കേൾക്കുന്നതോടെ റോഡിലേക്കെത്തുകയാണ് ചെയ്യുന്നത്. തുടർന്ന് 15 മിനിറ്റോളം റോഡിൽത്തന്നെ നിൽക്കുകയും, ചില സമയങ്ങളിൽ റോഡിൽക്കൂടി നടക്കുകയും ചെയ്യും.
അതേസമയം ഇത്രയും സമയം വാഹനങ്ങൾ പാതയിൽത്തന്നെ നിർത്തിയിടുകയാണ് പതിവ്. എന്നാൽ വലിയ വാഹനങ്ങൾക്ക് ഭീതിയില്ലാതെ യാത്ര ചെയ്യാമെങ്കിലും ഇരുചക്രവാഹനങ്ങളിലും കാറുകളിലും എത്തുന്നവരുടെ മുന്നിലേക്ക് പെട്ടെന്ന് ആന എത്തിയാൽ എന്തു സംഭവിക്കുമെന്ന് പറയാൻ സാധിക്കുകയുമില്ല.
അതുപോലെ അലിമുക്ക് പാതയുടെ ഇരുവശവും കാട് മൂടിക്കിടക്കുന്നതിനാൽ ആന റോഡിന്റെ വശത്തു നിന്നാൽപ്പോലും കാണാൻ സാധിക്കുകയുമില്ല. ഇതേസമയം അച്ചൻകോവിൽ നിവാസികൾക്ക് ആനയുടെ സാന്നിധ്യം അറിയാമെന്നിതിനാൽ വാഹനം സൂക്ഷിച്ചാണ് ഓടിക്കുന്നത്. മാത്രമല്ല പുറത്തുനിന്ന് അച്ചൻകോവിൽ ക്ഷേത്രത്തിലേക്ക് എത്തുന്നവർ ആനയുള്ള വിവരം അറിയാതെ വാഹനത്തിൽ വരുന്നത് അപകടത്തിന് കാരണമാകാം. നിലവിൽ കോന്നി ഡിവിഷന്റെ പരിധിയിലാണ് ആന കറങ്ങി നടക്കുന്നത്.
https://www.facebook.com/Malayalivartha
























