Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി....ഓവര്‍ ആക്കി ചളം ആക്കും

14 FEBRUARY 2026 10:32 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...

 

കോഴിക്കോട് എരഞ്ഞിപ്പാലം ജംഗ്ഷനിലെ തിരക്കില്‍ നിന്ന് രക്ഷപ്പെടാന്‍ സ്‌കൂട്ടര്‍ ഫുട്പാത്തിലൂടെ ഓടിച്ചുകയറ്റിയയാളെ എരഞ്ഞിപ്പാലം സ്വദേശിനിയായ പ്രഭാവതിയമ്മ തടഞ്ഞതും പിന്നാലെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് രംഗത്തവന്നതും വലിയ ചര്‍ച്ചയായിരുന്നു. സ്‌കൂട്ടര്‍ ഉടമക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുക്കുകയും ലൈസന്‍സ് സസ്‌പെന്റ് ചെയ്യുകയും ചെയ്തു. ഇത്തരത്തിലുള്ള നിയമ ലംഘനങ്ങള്‍ പിടികൂടാന്‍ ഇനിമുതല്‍ മഫ്തിയില്‍ ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു.

 

എരഞ്ഞിപ്പാലം സ്വദേശി 72 കാരിയായ പ്രഭാവതിയമ്മയാണ് ഫുട്പാത്തിലൂടെ സ്‌കൂട്ടര്‍ ഓടിച്ചുകയറ്റിയയാളെ ധൈര്യപൂര്‍വം തടഞ്ഞുനിര്‍ത്തിയത്. നിയമലംഘനം ചോദ്യം ചെയ്യുന്ന ഇവരുടെ വീഡിയോ 'അഫ്ലു സ്റ്റോറീസ്' എന്ന വ്‌ലോഗര്‍ പങ്കുവെച്ചതോടെയാണ് നിമിഷങ്ങള്‍ക്കുള്ളില്‍ വൈറലായത്. എരഞ്ഞിപ്പാലം സിഗ്നലിന് സമീപം റോഡില്‍ വന്‍ തിരക്കുള്ള സമയത്താണ് സ്‌കൂട്ടര്‍ ഫുട്പാത്തിലൂടെ ഓടിച്ചുപോകാന്‍ യാത്രികന്‍ ശ്രമിച്ചത്.

ഇതുകണ്ട പ്രഭാവതി അമ്മ വണ്ടിക്ക് മുന്നില്‍ തടസമായി നിന്നു. സ്‌കൂട്ടര്‍ യാത്രികന്‍ മുന്നോട്ട് പോകാന്‍ ശ്രമിച്ചെങ്കിലും കാല് വെച്ച് തടഞ്ഞും, മൊബൈലില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയും അവര്‍ അയാളെ റോഡിലേക്ക് തന്നെ തിരിച്ചിറക്കുകയായിരുന്നു. പ്രഭാവതിയമ്മ തടയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേരാണ് കണ്ടത്. ഇപ്പോഴിതാ സമാന സ്വഭാവത്തിലുള്ള റോഡിലെ പുതിയ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ സോഷ്യല്‍ മീഡിയയില്‍ കൈയ്യടി മാറി സൈബര്‍ അറ്റാക്കായി മാറുകയാണ്.

 

 

'അതിലേ വരാന്‍ കഴിയില്ല കേട്ടോ, ഞാന്‍ പിടിക്കും, ആരായാലും ശരി. നീ അവിടെ നിന്നാല്‍ ഞാനും ഇവിടെ തന്നെ നില്‍ക്കും, നീ ഇന്ന് പോവലുണ്ടാവില്ല'. - ഇതാണ് പ്രഭാവതിയമ്മ പുതിയ വിഡിയോയില്‍ ഒരാളോ തടഞ്ഞുകൊണ്ട് പറയുന്നത്. ഓവര്‍ ആയാല്‍ കൈയ്യടിച്ച സോഷ്യല്‍ മീഡിയ തന്നെ ടിക്കറ്റ് എടുത്ത് ബഹിരാകാശത്തേക്ക് അയക്കും എന്നാണ് ഇതിന് താഴെ ആദ്യം വന്ന കമന്റ്.

ഒരു വിഡിയോ ചര്‍ച്ചയായതോടെ സ്വാഭാവികമല്ലാത്ത സമാന സ്വഭാവത്തിലുള്ള മറ്റ് വിഡിയോ കണ്ടന്റുകള്‍ ബോധപൂര്‍വം ഉണ്ടാക്കി സോഷ്യല്‍ മീഡിയയിലിടുന്നുവെന്നാണ് കമന്റുകള്‍.

ചന്ദനമഴ 1000 എപ്പിസോഡ് ഓടിച്ച പോലെ ഓടിക്കാന്‍ ഉള്ള പുറപ്പാട് ആണോ?, ഓവര്‍ ആക്കി ചളം ആക്കും, അമ്മ ബഹിരാകാശത്തു സ്ഥലം വാങ്ങാനുള്ള പരിപാടി ആണെന്ന് തോന്നുന്നു, ഓവര്‍ ആക്കിയാല്‍ പൊക്കി പറഞ്ഞവര്‍ തന്നെ എടുത്തെറിയും, ഒരിക്കല്‍ വൈറല്‍ ആയെന്ന് വെച്ച് എന്നും അങ്ങനെ ആകണമെന്നില്ല തുടങ്ങി 90 ശതമാനവും നെഗറ്റീവ് കമന്റുകളാണ്.


പ്രഭാവതിയമ്മയുടെ ആദ്യ വിഡിയോയുടെ അടിസ്ഥാനത്തില്‍, കോഴിക്കോട് എരഞ്ഞിപ്പാലത്ത് നടപ്പാതയിലൂടെ സ്‌കൂട്ടര്‍ ഓടിച്ച വേങ്ങേരി സ്വദേശിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും നിര്‍ബന്ധിത പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിരുന്നു. കോടതി നിര്‍ദേശിക്കുന്ന തുക പിഴ ഈടാക്കാനും മോട്ടര്‍ വാഹനവകുപ്പ് തീരുമാനിച്ചു. ഗതാഗത നിയമലംഘനം തിരുത്താന്‍ പ്രഭാവതിയമ്മ കാണിച്ച ധൈര്യത്തിന് നിറഞ്ഞ കൈയ്യടിയാണ് കിട്ടുന്നത്. ദൃശ്യങ്ങള്‍ വൈറലായപ്പോള്‍ തന്നെ മോട്ടോര്‍ വാഹനവകുപ്പ്, സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്തി.

രാവിലെ വാഹനത്തിന്റ രേഖകള്‍ ഹാജരാക്കിയ ഇയാള്‍ക്കെതിരെ റോഡ് സുരക്ഷ നിയമം അനുസരിച്ച് കേസെടുത്തു. ഇതിന് പുറമെ എടപ്പാളിലെ മോട്ടോര്‍ വാഹനവകുപ്പിന്റ പരിശീലന കേന്ദ്രത്തില്‍ ഒരാഴ്ചത്തെ നിര്‍ബന്ധിത പരിശീലനത്തിന് അയയ്ക്കും. കോടതി നിര്‍ദേശിക്കുന്ന തുക പിഴയായും ഈടാക്കും. നിയമലംഘനം തടഞ്ഞ പ്രഭാവതിയമ്മയെ മോട്ടോര്‍ വാഹനവകുപ്പിന്റ ഉദ്യോഗസ്ഥര്‍ രാവിലെ വീട്ടിലെത്തി ആദരിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... ഹണിമൂണ്‍ ആഘോഷിക്കാനായി ഭാര്യയോടൊപ്പം ശ്രീലങ്കയിലെത്തിയ മലപ്പുറം സ്വദേശി സ്‌കൂബ ഡൈവിങ്ങിനിടെ കുഴഞ്ഞുവീണു മരിച്ചു  (14 minutes ago)

ലോകകപ്പിലെ ഗ്രൂപ്പ് കെ പോരാട്ടത്തിൽ പോർച്ചുഗലിനെ ഗോൾരഹിത സമനിലയിൽ തളച്ച് കൊളംബിയ ഗ്രൂപ്പ് ചാമ്പ്യൻമാരായി നോക്കൗട്ടിലെത്തി..  (16 minutes ago)

കെ.സി. വേണു​ഗോപാലും രം​ഗത്ത്... വി.ഡി. സതീശൻ ഒരടി പിന്നോട്ടില്ല, വീര്യം കുറഞ്ഞ മദ്യത്തിൻറെ നികുതി ഇളവുമായി സർക്കാർ മുന്നോട്ട് തന്നെ; ധനബില്ലിൻറെ കരട് പ്രസിദ്ധീകരിച്ചു, ഇടഞ്ഞ് വിഎം സുധീരൻ  (39 minutes ago)

തിരുവനന്തപുരം ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവം... ഭർത്താവ് അതുലിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.... ഇന്ന് തന്നെ കോടതിയിൽ ഹാജരാക്കും...  (44 minutes ago)

പശ്ചിമേഷ്യയിൽ വീണ്ടും അശാന്തി... ഇറാനെ വീണ്ടും ആക്രമിച്ചെന്ന് അമേരിക്കൻ സെൻട്രൽ കമാൻഡ്...  (54 minutes ago)

സങ്കടമടക്കാനാവാതെ.... രണ്ട് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണത്തിന് കീഴടങ്ങി  (1 hour ago)

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (2 hours ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (2 hours ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (2 hours ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (2 hours ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (3 hours ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (3 hours ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (4 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (7 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (7 hours ago)

Malayali Vartha Recommends