ചായക്കടയിലെ തര്‍ക്കത്തില്‍ കോഴിക്കോട് ടൗണ്‍ എസ്‌ഐയ്ക്ക് കുത്തേറ്റു

തര്‍ക്കം പരിഹരിക്കാന്‍ ശ്രമിച്ച കോഴിക്കോട് ടൗണ്‍ എസ്‌ഐയെ അക്രമി കുത്തിപ്പരുക്കേല്‍പ്പിച്ചു. ടൗണ്‍ സ്‌റ്റേഷന് മുന്നിലുള്ള ഹോട്ടലില്‍നിന്ന് ചായ കുടിച്ചശേഷം പുറത്തേക്ക് ഇറങ്ങുമ്പോഴാണ് എസ്‌ഐ ഷാഫിക്ക് കുത്തേറ്റത്. നിരവധി കേസുകളില്‍ പ്രതിയായ പ്രമോദ് എന്നയാളാണ് എസ്‌ഐയെ ആക്രമിച്ചത്. ഹോട്ടലിലെ ചായയുടെ ഗുണനിലവാരം സംബന്ധിച്ച തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്.
ഹോട്ടലിലെത്തിയ പ്രമോദ് ചായ നല്ലതല്ലെന്ന് പറഞ്ഞ് ഹോട്ടലിലെ ജീവനക്കാരുമായി തര്‍ക്കമുണ്ടാക്കി. ഈ സമയം അവിടെ ഉണ്ടായിരുന്ന എസ്‌ഐ ഷാഫി പ്രശ്‌നത്തില്‍ ഇടപെടുകയും പ്രമോദിനോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പ്രമോദ് ഷാഫി പുറത്തിറങ്ങിയപ്പോള്‍ പിന്നാലെ എത്തി ആക്രമിക്കുകയായിരുന്നു. എസ്‌ഐയുടെ വയറിനാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. പരുക്ക് സാരമുള്ളതല്ലെന്നാണ് വിവരം. പ്രമോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
https://www.facebook.com/Malayalivartha
























