ഒരു കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ തൂത്തെറിഞ്ഞ് തൊടുപുഴ കുടയത്തൂര്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചിലിൽ ഒരു കുടുബത്തിലെ അഞ്ചു പേർ മരിച്ചു, മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചിട്ടില്ല, ഇതിന് മുമ്പ് അപകടം നടന്ന പ്രദേശമല്ല കൂടയത്തൂരിലേതെന്ന് റവന്യു മന്ത്രി കെ.രാജൻ

തൊടുപുഴ കുടയത്തൂരിൽ മണ്ണിടിച്ചിലിൽ ഒരു കുടുബത്തിലെ അഞ്ചു പേർ മരിച്ചു. ചിറ്റടിച്ചാലിൽ സോമൻ എന്ന വ്യക്തയുടെ വീടാണ് തകർന്നത്. സോമൻ, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകൾ നിമ ,നിമയുടെ മകൻ ആദിദേവ് എന്നിവരാണ് മരിച്ചത്. കുടയത്തൂർ സംഗമം കവലക്ക് സമീപംപുലർച്ചെ നാല് മണിയോടെ ആണ് ഉരുൾപൊട്ടൽ ഉണ്ടായത്.
കനത്ത മലവെള്ള പാച്ചിലിൽ സോമന്‍റെ വീട് പൂർണമായും തകർന്നു. വീടിന്‍റെ അടിത്തറ മാത്രമാണ് ഇപ്പോൾ ഉള്ളത്. റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. ഈ മഴയ്ക്ക് ഒടുവിലാണ് വലിയ ശബ്ദത്തോടെ ഉരുൾപൊട്ടി എത്തിയത്. വലിയ ശബ്ദം കേട്ട് നാട്ടുകാർ ഓടി എത്തുമ്പോഴേക്കും വീട് പൂർണമായും ഉരുൾപൊട്ടലിൽ ഒലിച്ചു പോയിരുന്നു.
രാത്രി കനത്ത മഴ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ മഴ ഇല്ല. ഇത് രക്ഷാ പ്രവർത്തനത്തിന് സഹായകരമായി.മലവെള്ളപാച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളിൽ വെള്ളം കറിയിട്ടുണ്ട്. മുമ്പ് ഉരുൾപൊട്ടിയ മേഖലയിൽ ഉൾപ്പെടുന്നതല്ല ഈ സ്ഥലം എന്ന് നാട്ടുകാർ പറയുന്നു .മുൻകരുതലുകളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ഇതിന് മുമ്പ് അപകടം നടന്ന പ്രദേശമല്ല കൂടയത്തൂരിലേതെന്നും റവന്യു മന്ത്രി കെ.രാജൻ പ്രതികരിച്ചു.
https://www.facebook.com/Malayalivartha
























