തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ സമീപ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍

തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടലുണ്ടായതിന്റെ സമീപ മേഖലയിലുള്ളവരെ ആവശ്യമെങ്കില്‍ മാറ്റിപ്പാര്‍പ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിന്‍.
ദുരന്തമേഖലയിലേക്ക് തിരിച്ച അദ്ദേഹം ഇന്ന് ഉച്ചയോടെ അവിടെയെത്തും. അതേസമയം, കുടയത്തൂരില്‍ മരിച്ച ഒരു കുടുംബത്തിലെ അഞ്ച് പേരെയും കണ്ടെത്തി. ചിറ്റടിച്ചാല്‍ സ്വദേശി സോമനും കുടുംബവുമാണ് മരിച്ചത്. സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ജയ, മകള്‍ ഷിമ, മകളുടെ മകന്‍ ദേവാനന്ദ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ചെളിയില്‍ പുതഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
നാട്ടുകാരുടെയും എന്‍ഡിആര്‍എഫിന്റെയും അഗ്‌നിശമന സേനയുടെയും ഡോഗ് സ്‌ക്വാഡിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.
ടാപ്പിംഗ് തൊഴിലാളിയായ ജയന്‍ അഞ്ച് സെന്റ് പുരയിടത്തിലാണ് താമസിച്ചുവന്നത്. പുലര്‍ച്ചെയോടെയുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുള്‍പ്പടെ ഒലിച്ചുപോകുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























