ഭാര്യയുടെ സഹപ്രവർത്തക സുരേഷിനെ വിളിച്ച് കാര്യങ്ങൾ ചോർത്തി നൽകി: ഭാര്യയെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞ ആ കള്ളം കൊലപാതകത്തിൽ കലാശിച്ചു: യുവാവിനെ കൊലപ്പെടുത്തിയ സുരേഷ് സംശയ രോഗി ...

എറണാകുളം നെട്ടൂരിൽ ഭാര്യയെ കാണാനെത്തിയ യുവാവിനെ ഭർത്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊടുങ്ങരപ്പള്ളി വടശേരിത്തൊടി വീട്ടിൽ അജയ് കുമാർ ബാലസുബ്രഹ്മണ്യമാണ് (25) കൊല്ലപ്പെട്ടത്. പ്രതി പാലക്കാട് സ്വദേശി സുരേഷിനെ പനങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയുടെ ഭാര്യ അമ്പിളിക്ക് കൊല്ലപ്പെട്ട യുവാവുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപതകത്തിലേയ്ക്ക് നയിച്ചത്.
പാലക്കാട്ടെ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ അജയ് കുമാറും അമ്പിളിയും ഒന്നിച്ചായിരുന്നു ജോലി ചെയ്‌തിരുന്നത്. മൂന്നു മാസം മുമ്പ് എറണാകുളത്ത് ജോലി കിട്ടിയ യുവതി കുണ്ടന്നൂരിൽ പേയിംഗ് ഗസ്റ്റായി കഴിയുകയായിരുന്നു. സംഭവ ദിവസം സഹപ്രവർത്തകരോട് ഭർത്താവിനെ കാണാനെന്ന് പറഞ്ഞ് ജോലി സ്ഥലത്ത് നിന്ന് അമ്പിളി ഇറങ്ങിയത് അജകുമാറിനെ കാണാനായിരുന്നു.
ശനിയാഴ്‌ച ഉച്ചയ്‌ക്ക് മൂന്നോടെ യുവതിയെ കാണാൻ നെട്ടൂരിലെത്തിയ അജയ് അവിടെ റൂമെടുക്കുകയായിരുന്നു. ഇതിനിടെ സഹപ്രവർത്തക സുരേഷിനെ വിളിക്കുകയും വിവരം പറയുകയുമായിരുന്നു. ഇയാൾ ഭാര്യയെ വിളിച്ചപ്പോൾ താൻ കൂട്ടുകാരിയുടെ വീട്ടിലാണെന്നാണ് പറഞ്ഞത്. ഇതാണ് കൊലപാതകത്തിന് ഇടയാക്കിയത്.
തനിക്ക് നൽകാനുള്ള പണം തിരികെ നൽകാനാണ് സുഹൃത്തായ അജയ് എത്തിയതെന്നും ഭർത്താവിന് തന്നെ സംശയമായിരുന്നെന്നും അമ്പിളി പോലീസിന് മൊഴി നൽകി. നെട്ടൂർ പച്ചക്കറി മാർക്കറ്റിനോട് ചേർന്നുള്ള ലോഡ്‌ജിന് സമീപം ശനിയാഴ്‌ച രാത്രി ഒരു മണിയോടെയാണ് സംഭവം. അജയ് വന്നത് തന്റെ ഭാര്യയെ സ്വകാര്യമായി കാണാനാണെന്ന് കരുതിയ സുരേഷ് അജയ് താമസിച്ചിരുന്ന ലോഡ്ജിലെത്തി. ഭാര്യ അമ്പിളിയെ കാറിലിരുത്തിയശേഷമാണ് സുരേഷ് ലോഡ്ജ് മുറിയിലെത്തിയത്. രാത്രിയില്‍ കാണണം എന്നാവശ്യപ്പെട്ട് സുരേഷ് ഭാര്യയെ കൊണ്ട് അജയ് കുമാറിനെ വിളിച്ച് വരുത്തുകയായിരുന്നു.
ഭാര്യയെ കാറില്‍ ഇരുത്തിയിട്ടാണ് സുരേഷ് കുമാര്‍ ഹോട്ടല്‍ മുറിയിലുള്ള അജയ് കുമാറിന്റെ അടുത്തേക്ക് പോയത്. ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ, കൈയിൽ കരുതിയ വീൽ സ്‌പാനർകൊണ്ട് സുരേഷ് അജയ് കുമാറിനെ ആക്രമിച്ചു. രക്ഷപെട്ടോടിയ അജയിനെ പിന്നാലെയെത്തി റോഡിൽവച്ച് അടിച്ചുകൊല്ലുകയായിരുന്നു.
ഇതിനിടെ ലോഡ്ജ് ജീവനക്കാർ ഓടിയെത്തിയെങ്കിലും സുരേഷ് ഭീഷണിപ്പെടുത്തി അകറ്റി. ആശുപത്രിയിൽ വച്ചാണ് മരണം സ്ഥിരീകരിച്ചത്. അതേ സമയം നെട്ടൂരിലെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. യുവാവിനെ ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങളാണ് ലഭിച്ചത്. സ്പാനര്‍ കൊണ്ട് തലയ്ക്കടിച്ചാണ് കൊലപ്പെടുത്തിയത്.റൂമിനകത്തെ ദൃശ്യങ്ങളിലാണ് ക്രൂരമര്‍ദനം നടന്നത്. പുറത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ടു പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
https://www.facebook.com/Malayalivartha
























