വിഴിഞ്ഞത്ത് സമരക്കാര്‍ ഒരേ സമയം കടലും കരയും വളയും. ... തുറമുഖ നിര്‍മാണം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരം ഇന്ന് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചുറച്ച് മത്സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം സമരം ഒരേ സമയം കടലും കരയും വളയും. ... തുറമുഖ നിര്‍മാണം തടഞ്ഞു കൊണ്ടുള്ള അനിശ്ചിതകാല സമരം ഇന്ന് കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചുറച്ച് മത്സ്യത്തൊഴിലാളികള്‍.
മുതലപ്പൊഴിയില്‍ നിന്ന് അറുപതോളം കൂറ്റന്‍ താങ്ങുവള്ളങ്ങള്‍ വിഴിഞ്ഞം ലക്ഷ്യമാക്കി പുറപ്പെടും. ഇവര്‍ തീരത്തടുക്കുന്നതിനിടയില്‍ കരമാര്‍ഗം ശാന്തിപുരം ,താഴംമ്പള്ളി, പുതുക്കുറിച്ചി, പൂന്തുറ എന്നീ ഇടവകകളില്‍ നിന്നുള്ള ആയിരങ്ങള്‍ കരമാര്‍ഗം തുറമുഖം വളയും.
രാവിലെ പത്തോടെ വാഹനങ്ങളില്‍ സമരപ്പന്തലില്‍ എത്തുന്ന പ്രതിഷേധക്കാര്‍ തുറമുഖത്തിനുള്ളില്‍ പ്രവേശിച്ച് കടല്‍മാര്‍ഗമെത്തുന്നവരെ അഭിസംബോധന ചെയ്ത് പിന്തുണ അറിയിക്കും.
ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് വന്‍ പോലീസ് സംഘം തുറമുഖത്തും പരിസരങ്ങളിലുമായി ക്യാമ്പ് ചെയ്യുന്നു. കരയും കടലും ഉപരോധിച്ചുള്ള രണ്ടാമത്തെ ദിവസത്തെ സമരമാണ് ഇന്ന് നടക്കുന്നത്. തീരത്ത് ജീവിക്കാനും മീന്‍പിടിക്കാനുമുള്ള അവകാശം സംരക്ഷിക്കാനായി നിയമപരിരക്ഷ തേടുമെന്ന ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍ ഇന്നലെ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ വായിച്ചിട്ടുണ്ടായിരുന്നു.
അതേസമയം ഇന്നലെ നിശ്ചയിച്ചിരുന്ന മന്ത്രിതല ചര്‍ച്ചയില്‍ ലത്തീന്‍ അതിരൂപത പ്രതിനിധികള്‍ പങ്കെടുത്തിരുന്നില്ല. അദാനി ഗ്രൂപ്പിന് പിന്നാലെ ലത്തീന്‍ അതിരൂപതയും ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചു.
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് സംരക്ഷണം ആവശ്യപ്പെട്ട് അദാനിയും തുറമുഖ നിര്‍മ്മാണ കരാര്‍ കമ്പനിയായ ഹോവെ എഞ്ചിനിയറിംഗും നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം ഇന്ന് ഹൈക്കോടതി കേള്‍ക്കും.
"
https://www.facebook.com/Malayalivartha
























