ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി

ജയിലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷയില്‍ അടുത്ത വെള്ളിയാഴ്ച അന്തിമവാദം കേള്‍ക്കുമെന്ന് സുപ്രീം കോടതി .ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജാമ്യഹര്‍ജിയിലുള്ള നിലപാട് തിങ്കളാഴ്ചയ്ക്കകം അറിയിക്കാനായി സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് നിര്‍ദേശിച്ചു. 2020 ഒക്ടോബര്‍ ആറ് മുതല്‍ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ കഴിയുകയാണെന്ന് സീനിയര്‍ അഭിഭാഷകരായ കപില്‍ സിബല്‍, ദുഷ്യന്ത് ദാവെ, അഭിഭാഷകന്‍ ഹാരിസ് ബീരാന്‍ എന്നിവര്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി.
പോപ്പുലര്‍ ഫ്രണ്ട് കാപ്പന്റെ ബാങ്ക് അക്കൗണ്ടില്‍ 45,000 രൂപ നിക്ഷേപിച്ചുവെന്നതാണ് പ്രോസിക്യൂഷന്റെ കണ്ടെത്തല്‍. എന്നാല്‍ ഇതിനുപോലും തെളിവില്ലെന്നും കാപ്പന്റെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. കാപ്പന്‍ വാഹനം വാങ്ങാനായി പണം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന ടാക്സി ഡ്രൈവര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കപില്‍ സിബല്‍ കോടതിയെ അറിയിച്ചു.
കേസില്‍ എത്ര പ്രതികള്‍ ഉണ്ടെന്നും അവരില്‍ എത്ര പേര്‍ ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ലളിത് ആരാഞ്ഞു. എന്നാല്‍ ജാമ്യം അനുവദിക്കുന്നതിനെ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഗരിമ പ്രസാദ് എതിര്‍ത്തു.
സര്‍ക്കാരിന്റെ നിലപാട് സത്യവാങ്മൂലമായി സെപ്റ്റംബര്‍ അഞ്ചിന് മുമ്പാകെ ഫയല്‍ ചെയ്യാന്‍ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനോട് നിര്‍ദ്ദേശിച്ച് കോടതി.
അതിന് മറുപടി ഉണ്ടെങ്കില്‍ സെപ്റ്റംബര്‍ എട്ടിനകം കാപ്പന്റെ അഭിഭാഷകര്‍ ഫയല്‍ ചെയ്യണം. എന്തായാലും അടുത്ത വെള്ളിയാഴ്ച ഹര്‍ജിയില്‍ വാദം കേട്ട് തീര്‍പ്പാക്കുമെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് യു.യു ലളിത്, ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് .
"
https://www.facebook.com/Malayalivartha
























