ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് അനുമതി നല്‍കി സുപ്രീംകോടതി

ശബരിമലയിലേക്ക് പരമ്പരാഗത കാനനപാതയിലൂടെ തീര്‍ത്ഥാടനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക്അനുമതി നല്‍കി സുപ്രീംകോടതി
കോവിഡ് നിയന്ത്രണത്തിന്റെ പേരിലാണ് ശബരിമലയിലേക്ക് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടനം ഹൈക്കോടതി വിലക്കിയത്. കോവിഡ് നിയന്ത്രണ വിധേയമായ സാഹചര്യത്തില്‍ പാതയിലൂടെ തീര്‍ത്ഥാടനം വീണ്ടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ക്ഷേത്ര ആചാര സംരക്ഷണ സമിതിയാണ് ഹര്‍ജി നല്‍ക്കിയത്.
കോവിഡിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ മിക്കവയും നീക്കിയതായി യാത്ര ഇനിയും അനുവദിക്കണമെന്നും ക്ഷേത്ര ആചാര സംരക്ഷണ സമിതിക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുവിദത്ത് സുന്ദരം കോടതിയില്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതി ഉത്തരവിലൂടെ നടപ്പാക്കിയ നിയന്ത്രങ്ങളില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കോടതിയാണെന്ന് വ്യക്തമാക്കി സുപ്രീം കോടതി .
https://www.facebook.com/Malayalivartha
























