ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി; ഒരു പകൽ മുഴുവൻ വൃദ്ധയെ കാറില്‍ വച്ച് പല തവണ പീഡിപ്പിച്ചു; പ്രതി അറസ്റ്റിൽ

ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധയെ തട്ടിക്കൊണ്ടുപോയി കാറിനുള്ളിൽ വെച്ച് പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. സംഭവത്തിൽ പള്ളിക്കൽ കെ.കെ കോണത്ത് വീട്ടിൽ അൽ അമീനാണ് (43) അറസ്റ്റിലായത്. ഇക്കഴിഞ്ഞ 26 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തുടർന്ന് കിളിമാനൂർ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. വൃദ്ധയുടെ പരാതിയെ തുടർന്നാണ് നടപടി.
സംഭവ ദിവസം രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വൃദ്ധ. ഇതിനിടയിൽ വീട്ടിൽ കൊണ്ടാക്കാമെന്ന് പറഞ്ഞ് പ്രതി കാറിൽ കയറ്റി. തുടർന്ന് വിജനമായ സ്ഥലത്തെത്തിയപ്പോൾ കാർ നിർത്തുകയും ശേഷം വൃദ്ധയെ പീഡിപ്പിക്കുകയുമായിരുന്നു. മാത്രമല്ല അന്നത്തെ ദിവസം പകൽ മുഴുവൻ വൃദ്ധയെയും കൊണ്ട് ഇയാൾ കാറിൽ സഞ്ചരിച്ച് പല തവണ പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. തുടർന്ന് പീഡനത്തിന് ശേഷം വൃദ്ധയെ വീട്ടിന് സമീപമുള്ള റോഡിൽ രാത്രിയാണ് ഇറക്കി വിട്ടത്.
അതേസമയം ശാരീരികമായി തളർന്ന വൃദ്ധ വിവരം പഞ്ചായത്ത് മെമ്പറെ അറിയിച്ചു. തുടർന്ന് മെമ്പറാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ശില്പയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡി.വൈ.എസ്.പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ്.എച്ച്.ഒ സനോജ് എസ്, എസ്.ഐ വിജിത്ത് കെ.നായർ എന്നിവർ ഉൾപ്പെട്ട സംഘം നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടികൂടി. മുൻപും ചില കേസുകളിൽ ഇയാൾ പ്രതിയായിരുന്നു.
https://www.facebook.com/Malayalivartha
























