വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കൊല്ലത്ത് വഴിയാത്രക്കാരനെ കാട്ടാന ചവിട്ടിക്കൊന്നു. അച്ചന്‍കോവില്‍ - അലിമുക്ക് പാതയില്‍ തുറപ്പാലത്തിനും കല്‍ച്ചിറയ്ക്കും മധ്യേയാണ് സംഭവം. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പ്രദേശത്ത് താമസിക്കുന്നയാളല്ല മരിച്ചതെന്നാണ് പ്രാഥമിക വിവരം.
മാനസിക അസ്വാസ്ഥ്യമുള്ള ഒരാൾ തുണിക്കെട്ടുമായി അതുവഴി നടന്നു പോകുന്നത് കണ്ടിരുന്നതായി പ്രദേശവാസികൾ പറയുന്നു. ഇദ്ദേഹമാണ് ആനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നും സംശയമുണ്ട്. പ്രദേശത്ത് കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നുണ്ട്.
കഴിഞ്ഞ ഞായര്‍ രാത്രിയില്‍ ആനയെ കണ്ട് പേടിച്ച് ബൈക്ക് വെട്ടിച്ചയാൾക്ക് റോഡിൽ വീണ് പരുക്കേറ്റിരുന്നു. പുനലൂരില്‍ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. അച്ചന്‍കോവില്‍ സ്വദേശിയായ സജിദാസ് ആണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha
























