പിണറായിയുടെ വൃത്തികെട്ട കളി നടക്കില്ല, അന്നേ നായനാര്‍ പറഞ്ഞു ''എം.വി. ഗോവിന്ദനാ പസ്റ്റ്''

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണമന്ത്രി എംവി ഗോവിന്ദനെ സിപിഎം ആക്ടിങ് സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. ഇനി അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.
അതേസമയം തന്നെ പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ഗോവിന്ദന്‍ നന്നായി ശോഭിക്കുമെന്നാണ് പൊതുവെ ധാരണ. പാര്‍ട്ടി വിഷയം പഠിപ്പിക്കാനും മറ്റുള്ളവരോട് ഇടപെടാനും മികച്ച നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഗോവിന്ദന് ആകുമെന്ന ഉറച്ച വിശ്വാസമാണുള്ളത്. അത് നേരത്തെ കണ്ടറിഞ്ഞ നേതാവ് ഇ.കെ. നായനാര്‍ തന്നെ.
വർഷങ്ങൾക്ക് മുൻപ് , അതായത് കണ്ണൂരില്‍ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷം മുറുകിനില്‍ക്കുന്ന കാലത്ത്, പലതട്ടിലും ചര്‍ച്ചകള്‍ നടന്നിട്ടും ഫലം കണ്ടില്ല. ഇതറിയിക്കാന്‍ 2000 ത്തില്‍ അന്ന് ബിജെപി സംഘടനാ സെക്രട്ടറിയായിരുന്ന പി.പി. മുകുന്ദന്‍ മുഖ്യമന്ത്രി നായനാരെ കാണാന്‍ സെക്രട്ടേറിയറ്റില്‍ ഓഫീസിലെത്തി. എന്നാൽ വിഷയങ്ങളെല്ലാം സംസാരിച്ചപ്പോള്‍ നായനാരുടെ മറുപടി ഇങ്ങനെ: ''നിങ്ങള്‍ മറ്റാരേയും കാണണ്ട. എം.വി. ഗോവിന്ദനെ കണ്ട് ചര്‍ച്ച നടത്ത്. ഓനാണ് പസ്റ്റ്. കാര്യം നടക്കണമെങ്കില്‍ ഗോവിന്ദനുമായി സംസാരിക്കണം. ഞാനും പറയാം.'
https://www.facebook.com/Malayalivartha
























