'ക്ഷേത്രങ്ങൾ കമ്മ്യൂണിസ്റ്റ് സർക്കാര്‍ കയ്യടക്കുന്നു; രൂക്ഷ വിമർശനവുമായി ഇന്ദു മൽഹോത്ര

കമ്യൂണിസ്റ്റ് സർക്കാരുകളെ രൂക്ഷമായി വിമർശിക്കുന്ന സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിഡിയോ ദൃശ്യങ്ങൾ പുറത്തെത്തി. കമ്യൂണിസ്റ്റ് സർക്കാരുകൾ ഹിന്ദു ക്ഷേത്രങ്ങൾ കയ്യടക്കിയെന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇതു ചെയ്യുന്നതെന്നും വിഡിയോയിൽ ഇന്ദു മൽഹോത്ര പറയുന്നു.
അതേസമയം തന്നെ തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് നടത്തിയ ഇത്തരമൊരു ശ്രമം താനും ചീഫ് ജസ്റ്റിസ് യു.യു. ലളിതും ചേർന്ന് അവസാനിപ്പിച്ചുവെന്ന് ഇവർ പ്രതികരിക്കുന്നതും വിഡിയോയിലുണ്ട്. മാത്രമല്ല ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുന്നിൽ ഒരു കൂട്ടം ആളുകളോടു ജസ്റ്റിസ് ഇന്ദു മൽഹോത്ര സംസാരിക്കുകയാണ് ചെയ്യുന്നത്. ഇതിന്റെ വിഡിയോ ദൃശ്യങ്ങളാണു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചത്.
എന്നാൽ തിരുവനന്തപുരം മെഡിക്കൽ കോളജ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ സമാപനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ജസ്റ്റിസ് ഇന്ദു മൽഹോത്ര. ഇതിനു പിന്നാലെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയപ്പോഴായിരുന്നു പ്രതികരണം.
മാത്രമല്ല 2020 ജൂലൈയിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ ഭരണ അവകാശം തിരുവിതാംകൂർ രാജകുടുംബത്തിനു തന്നെയെന്നു വ്യക്തമാക്കി വിധിയെഴുതിയത് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് യു.യു. ലളിതും ഇന്ദു മൽഹോത്രയും ഉൾപ്പെടുന്ന സുപ്രീം കോടതി ബെഞ്ചായിരുന്നു.
https://www.facebook.com/Malayalivartha
























