ലിനിയുടെ കുടുംബത്തെ സാക്ഷി നിർത്തി സജീഷ് പ്രതിഭയെ താലിചാർത്തി; മൂന്ന് മക്കളെയും ചേർത്തുപിടിച്ച് അവർ....

നിപ വൈറസ് രോഗീപരിചരണത്തിനിടെ നിപ ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭര്‍ത്താവ് സജീഷ് പുനര്‍വിവാഹിതനായിരിക്കുകയാണ്. കൊയിലാണ്ടി സ്വദേശി പ്രതിഭയാണ് വധു. വടകര ലോകനാര്‍കാവ് ക്ഷേത്രത്തില്‍ ലളിതമായ ചടങ്ങിലായിരുന്നു വിവാഹം നടന്നത്. അധ്യാപികയാണ് പ്രതിഭ. ലിനി നിപ ബാധിതതായി മരിച്ചതോടെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സജീഷ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. സര്‍ക്കാര്‍ ജോലി ലഭിച്ച സജീഷ് നിലവില്‍ ആരോഗ്യവകുപ്പ് ജീവനക്കാരനായി ജോലിചെയ്ടചെയ്തുവരികയാണ് .
തന്റെ പുനര്‍വിവാഹിതനാകുന്ന വിവരം സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞദിവസമാണ് അറിയിച്ചത്. പ്രതിഭയ്ക്ക് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകളുമുണ്ട്. ലിനിയുടെയും സജീഷിന്റെയും മക്കളായ റിതുലും സിദ്ധാര്‍ഥും പ്രതിഭയുടെ മകള്‍ ദേവപ്രിയയും ചടങ്ങിന് സാക്ഷ്യം വഹിക്കുകയുണ്ടായി. ബന്ധുക്കളും അടുത്ത സുഹൃത്തക്കളുമാണ് വിവാഹചടങ്ങില്‍ പങ്കെടുക്കാൻ എത്തിയത്.
https://www.facebook.com/Malayalivartha
























