മന്ത്രി സഭാ അഴിച്ചു പണി! സിപിഎമ്മിൽ കൈയ്യാകളി തലയിൽ കൈവെച്ച് പിണറായി; പഴയമന്ത്രിമാർ നോക്കുകുത്തികൾ

അനാരോഗ്യത്തെ തുടര്‍ന്ന് കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയില്‍ പോകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയം ഭരണമന്ത്രി എംവി ഗോവിന്ദനെ സിപിഎം ആക്ടിങ് സെക്രട്ടറിയായി തെരെഞ്ഞെടുത്തു. ഇന്നലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്റെതാണ് തീരുമാനം. എം.വി.ഗോവിന്ദൻ സെക്രട്ടറി സ്ഥാനം ഏൽക്കുന്നതോടെ മന്ത്രിസ്ഥാനമൊഴിയേണ്ടി വരും. ഇനി അങ്ങനെവന്നാല്‍ മന്ത്രിസഭയുടെ പ്രതിച്ഛായ നന്നാക്കുകയെന്ന ലക്ഷ്യമിട്ടുള്ള പുനഃസംഘടനയ്ക്കും വഴിയൊരുങ്ങും.
ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എം.എ.ബേബി എന്നിവർ പങ്കെടുത്തുകൊണ്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് ഗോവിന്ദൻ മാസ്റ്ററെ ചുമതല ഏൽപ്പിക്കാൻ തീരുമാനിച്ചത്. മാത്രമല്ല നിലവിൽ മന്ത്രിസഭ പുനസംഘടന ചർച്ച വീണ്ടും സജീവമാകുകയാണ്. രണ്ടാം പിണറായി മന്ത്രിസഭയിൽ പുനഃസംഘടന ഉണ്ടാകുമ്പോൾ കഴിഞ്ഞ മന്ത്രിസഭയിലെ അംഗങ്ങൾ തിരികെ വരാനുള്ള സാധ്യത വളരെ കുറവാണെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
അതേസമയം മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന ഓണത്തിന് ശേഷം മാത്രമേ ഉണ്ടാകു എന്നാണ് വിവരം. മാത്രമല്ല കെ.കെ ശൈലജ അടക്കമുള്ള കഴിഞ്ഞ മന്ത്രിസഭയിലെ മികച്ച പ്രവർത്തനം കാഴ്ചവെച്ചവരെ ഒഴിവാക്കിയ ശേഷം ഇപ്പോൾ തിരിച്ചെടുക്കില്ല. കാരണം അങ്ങനെ ഉണ്ടായാൽ അത് പഴയ തീരുമാനത്തിൽ തെറ്റ് പറ്റിയെന്ന് സമ്മതിക്കുകയാണെന്ന പ്രചരണം ഉണ്ടാകുമെന്നാണ് ചില സിപിഎം കേന്ദ്രങ്ങൾ പറയുന്നു. നിലവിൽ എം വി ഗോവിന്ദന് പകരം പൊന്നാനി എംഎൽഎ നന്ദകുമാർ മന്ത്രിയാകാൻ സാധ്യതയുണ്ട്. ഉദുമ എംഎൽഎ സി.എച്ച് കുഞ്ഞമ്പുവും പരിഗണിക്കപ്പെടും. ഒപ്പം വി. ജോയ്, എ.എൻ ഷംസീർ എന്നിവരും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ സാധ്യതയുള്ളവരാണ്.
https://www.facebook.com/Malayalivartha
























