പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിന് ശ്രമം ; കുളത്തിൽ കുളിക്കാനെത്തുന്ന സ്ത്രീകളെ ശല്യം ചെയുന്നത് പതിവ്; യുവാവ് പിടിയിൽ

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമത്തിനു മുതിർന്ന യുവാവ് അറസ്റ്റിൽ. വീടിനു സമീപത്തെ വയലിൽ നിന്ന് വെള്ളമെടുത്തു തിരികെവന്ന പതിനഞ്ചുകാരിയെ വഴിയിൽ തടഞ്ഞുനിർത്തി ലൈംഗികാതിക്രമത്തിനു ശ്രമിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് ആറന്മുള മല്ലപ്പുഴശേരി നെല്ലിക്കാല ഊട്ടുപാറ പ്ലാക്കൂട്ടത്തിൽ മുരുപ്പേൽ മോഹനന്റെ മകൻ അനിലാ (അനു – 35) ണ് ആറന്മുള പൊലീസിന്റെ പിടിയിലായത്. ശനിയാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സംഭവ ദിവസം പെൺകുട്ടി വീടിന് അടുത്തുള്ള വയലിൽ വെള്ളം ശേഖരിച്ചു തിരിച്ചുവരുമ്പോൾ പിന്തുടർന്നെത്തിയ പ്രതി തടയുകയായിരുന്നു. തുടർന്ന് വഴിയിൽ വച്ച് ഇഷ്ടമാണെന്ന് പറഞ്ഞു കൊണ്ടു കൈകാട്ടി വിളിക്കുകയും ഉപദ്രവിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇതോടെ ഭയന്നുപോയ പെൺകുട്ടി ബഹളം വെക്കുകയും ആയിരുന്നു. മാത്രമല്ല കുളത്തിൽ കുളിക്കാനെത്തിയ സ്ത്രീകളെ ശല്യം ചെയ്തെന്നും പരാതിയുണ്ട്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
അതേസമയം പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നിർദ്ദേശാനുസരണം ആറന്മുള പൊലീസ് ഇൻസ്പെക്ടർ സി.കെ. മനോജിന്റെ നേതൃത്വത്തിലുള്ള സംഘം, പ്രതി പത്തനംതിട്ടയിലുണ്ടെന്ന് അറിഞ്ഞ് കണ്ണങ്കരയിലെ ബാറിനു മുന്നിൽനിന്ന് ഇന്നലെ രാവിലെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്ഐ അനിരുദ്ധൻ, എസ്സിപിഒമാരായ ജിതിൻ, അനന്ത കൃഷ്ണൻ, സുജ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha
























