ക്ഷേത്രത്തില്‍ നിന്ന് മടങ്ങിയ 73-കാരിയെ വീട്ടിലാക്കാം എന്ന വ്യാജേന കാറിൽ കയറ്റി പലയിടങ്ങളിൽ എത്തിച്ച് പീഡനം: 43കാരൻ പിടിയിൽ

73-കാരിയെ പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച സംഭവത്തിൽ 43കാരൻ പിടിയിൽ. പള്ളിക്കല്‍ കെ.കെ.കോണം കോണത്ത് വീട്ടില്‍ അല്‍-അമീനാണ് പിടിയിലായത്. ക്ഷേത്രത്തില്‍നിന്ന് മടങ്ങുകയായിരുന്ന വൃദ്ധയെ വീട്ടില്‍ കൊണ്ടുവിടാമെന്നു പറഞ്ഞ് കാറില്‍ കയറ്റി പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു.
6-ന് രാവിലെ നടന്ന സംഭവത്തിലെ പ്രതിയെ പല സ്ഥലങ്ങളുള്ള നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തില്‍ ഞായറാഴ്ച പിടികൂടുകയായിരുന്നു. ക്ഷേത്രത്തില്‍നിന്നു വീട്ടിലേക്കു നടന്നുപോകുകയായിരുന്ന വയോധികയെ നടക്കേണ്ടെന്നും വീട്ടിലാക്കാമെന്നും പറഞ്ഞ് നയത്തില്‍ കാറില്‍ കയറ്റുകയായിരുന്നു.
തുടര്‍ന്ന് വീട്ടില്‍ കൊണ്ടുപോകാതെ വിജനമായ സ്ഥലങ്ങളില്‍ കാര്‍ നിര്‍ത്തി പീഡനത്തിനിരയാക്കുകയായിരുന്നു. രാത്രിയോടെ വീടിനു സമീപമുള്ള റോഡില്‍ ഇറക്കി വിട്ട ശേഷം കടന്നുകളയുകയായിരുന്നു. ഇയാള്‍ മുമ്പും ഇത്തരം കേസുകളില്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha
























