മന്ത്രിസഭ അഴിച്ചുപണി,പണിയായി ;''അവസാനം മലപ്പുറം കത്തി'' ;പിണറായിയുടെ കാല് കഴുകിയവർ നാണംകെട്ടു

മന്ത്രിസഭ അഴിച്ചുപണിയിൽ മാറ്റം. സംസ്ഥാന മന്ത്രിസഭയിലേക്ക് ഒരു മന്ത്രിയെക്കൂടി മാത്രം തൽക്കാലം ഉൾപ്പെടുത്തിയാൽ മതിയെന്നാണ് നിലവിലെ തീരുമാനം. നിലവിൽ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട എംവി ഗോവിന്ദൻ രാജിവെക്കുന്ന ഒഴിവ് നികത്തിയാൽ മാത്രം മതിയെന്നാണ് സിപിഎമ്മിന്റെ തീരുമാനമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്.
അതേസമയം നേരത്തെ ഭരണഘടനയെ പൊതുവേദിയിൽ അവഹേളിച്ച സംഭവത്തിൽ രാജിവെച്ച സജി ചെറിയാന്റെ സ്ഥാനം തത്ക്കാലം ഒഴിച്ചിടും. മാത്രമല്ല പുതിയ മന്ത്രി കണ്ണൂരിൽ നിന്നാകാനും സാധ്യതയുണ്ടെന്നാണ് ഉന്നത വൃത്തങ്ങൾ അറിയിക്കുന്നത്.
നേരത്തെ ആരോഗ്യ പ്രശ്‌നങ്ങളെത്തുടർന്ന് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിഞ്ഞിരുന്നു. ഇതോടു കൂടെയാണ് ആ സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ നിയമിച്ചത്. എന്നാൽ എംവി ഗോവിന്ദൻ പാർട്ടി സെക്രട്ടറി ആകുന്നതോടെ മന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവരും. ഈ സാഹചര്യത്തിലാണ് പുതിയ മന്ത്രിയെ തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്.
https://www.facebook.com/Malayalivartha
























