Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അപര്‍ണ്ണയുടെ മരണത്തിനുത്തരവാദി മമ്മൂട്ടിയാകുമോ? മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു

27 OCTOBER 2015 10:41 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെയും മകള്‍ സുര്‍മിയുടെയും ഉടമസ്ഥതയിലുള്ള മദര്‍ഹുഡ് ആശുപത്രിയില്‍ പൂര്‍ണഗര്‍ഭിണിയായ യുവതി മരിക്കാനിടയായ സംഭവം വിവാദമാകുന്നു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. അപര്‍ണയെന്ന യുവതിയാണ് പ്രസവത്തിനിടെ ആശുപത്രിയില്‍ മരിച്ചത്. പൂര്‍ണ ആരോഗ്യവതിയായിട്ടാണ് അപര്‍ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ പ്രസവ ശസ്ത്രക്രിയക്കിടെ അപര്‍ണയും ഗര്‍ഭസ്ഥ ശിശുവും മരിക്കുകയായിരുന്നു.
ഡോക്ടര്‍മാരുടെ അനാസ്ഥയാണ് അപര്‍ണ എന്ന പെണ്‍കുട്ടിയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും മരണത്തിന് കാരണമെന്ന് കാണിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പരാതിയുമായി രംഗത്തെത്തിയതോടെയാണ് മമ്മൂട്ടി ഉത്തരം പറയാന്‍ ബാധ്യസ്ഥനായിരിക്കുന്നത്. മമ്മൂട്ടിയും മകള്‍ സുറുമിയും മകന്‍ ദുല്‍ഖര്‍ സല്‍മാനും മരുമകന്‍ ഡോ.മുഹമ്മദ് രേഹന്‍ സയീദും ചേര്‍ന്നാണ് കോയമ്പത്തൂരില്‍നിന്നുള്ള വ്യവസായിയുമായി ചേര്‍ന്ന് ബെംഗളൂരുവില്‍ മദര്‍ഹുഡിന് തുടക്കമിട്ടത്. 17 കോടി രൂപ മുതല്‍മുടക്കുള്ള ആശുപത്രി ഗര്‍ഭിണികള്‍ക്ക് അത്യാധുനിക ചികിത്സയാണ് വാഗ്ദാനം ചെയ്യുന്നത്.
മദര്‍ഹുഡ് ആശുപത്രിയിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അനാസ്ഥ അപര്‍ണയുടെയും ഗര്‍ഭസ്ഥ ശിശുവിന്റെയും ജീവനെടുത്തുവെന്ന് കാണിച്ച് പരാതിയുമായി മുന്നോട്ടുപോകാനാണ് അവരുടെ തീരുമാനം.
ആശുപത്രിയിലെത്തുമ്പോള്‍ അപര്‍ണ പൂര്‍ണ ആരോഗ്യവതിയായിരുന്നു. എന്നാല്‍, പെട്ടെന്ന് നില വഷളായത് എങ്ങനെയെന്ന് അറിയില്ലെന്ന് അപര്‍ണയുടെ ബന്ധുക്കളും പറയുന്നു. എന്നാല്‍, ഡോക്ടര്‍മാരുടെ ഭാഗത്തുനിന്ന് യാതൊരു അനാസ്ഥയും ഉണ്ടായിട്ടില്ലെന്നും ശ്വാസനാളിയിലുണ്ടായ തടസ്സമാണ് മരണകാരണമെന്നും മമ്മൂട്ടിയുടെ മരുമകന്‍ കൂടിയായ ആശുപത്രി ചെയര്‍മാന്‍ ഡോ. മുഹമ്മദ് രെഹാന്‍ സയീദ് പറഞ്ഞു.
അപര്‍ണ മരിച്ചെങ്കിലും കുഞ്ഞിനെ പുറത്തെടുത്ത് അടുത്തുതന്നെയുള്ള റെയിന്‍ബോ ആശുപത്രിയിലെത്തിച്ചു. വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന കുട്ടി ബുധനാഴ്ച രാവിലെയോടെ മരിച്ചു. കുട്ടിയെ ജീവനോടെ രക്ഷിച്ചാലും അതിന് ശാരീരിക വൈകല്യങ്ങളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഒടുവില്‍ മനസ്സില്ലാ മനസ്സോടെ വെന്റേലേറ്റര്‍ നീക്കാന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ കൂടുമ്പോള്‍ അപര്‍ണയ്ക്ക് വേദന കുറയ്ക്കുന്നതിനുള്ള മരുന്നുകള്‍ നല്‍കിയിരുന്നു. ഇതിന്റെ ഡോസ് കൂടിയതാണോ പെട്ടെന്ന് നില വഷളാകാന്‍ കാരണമായതെന്ന് ബന്ധുക്കള്‍ക്ക് സംശയമുണ്ട്. ഓപ്പറേഷന്‍ തീയറ്ററില്‍ കൊണ്ടുപോയ അപര്‍ണയെ മരിച്ച നിലയിലാണ് പുറത്തേയ്ക്ക് കൊണ്ടുവന്നത്. അപ്പോള്‍ മുഖം വല്ലാതെ വിളര്‍ത്തിരുന്നു. അപര്‍ണയുടെ മരണം നേരത്തെ സംഭവിച്ചിരുന്നോ എന്നും ബന്ധുക്കള്‍ സംശയിക്കുന്നു.
മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള ആശുപത്രിയായതുകൊണ്ട് വളരെ മികച്ച പരിചരണം ലഭിക്കുമെന്ന പ്രതീക്ഷയോടെയാണ് ഇവിടെയെത്തിയത്. എന്നാല്‍, തീരാദുരന്തമാണ് അവര്‍ സമ്മാനിച്ചത്. യെലഹങ്ക ന്യൂ ടൗണില്‍ ഭര്‍ത്താവ് ചേതനൊപ്പം താമസിച്ചിരുന്ന 26കാരിയായ അപര്‍ണ മൂന്ന് വിഷയങ്ങളില്‍ ബിരുദധാരിയാണ്. സ്വകാര്യബാങ്കില്‍ ജോലിയുമുണ്ടായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പൂര്‍ണഗര്‍ഭിണിയായ അപര്‍ണയെ മദര്‍ഹുഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെട്ടെന്നുതന്നെ സിസേറിയനായി ലേബര്‍റൂമിലേക്ക് കൊണ്ടുപോയ അപര്‍ണ, ശസ്ത്രക്രിയക്കിടെ മരിച്ചുവെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
2011ലാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള \'മദര്‍ഹുഡ്\' ഹൈടെക് ആശുപത്രി ബെഗളുരുവിലെ ഇന്ദിരാനഗറില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ദിരാനഗറിലെ സിഎംഎച്ച് റോഡിലാണ് ആശുപത്രി. 17 കോടിരൂപ മുടക്കി ആരംഭിച്ച ആശുപത്രിയില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുണ്ടെന്നായിരുന്നു അവകാശ വാദം. റിയാ ഹെല്‍ത്ത് കെയര്‍ െ്രെപവറ്റ് ലിമിറ്റഡിന്റെ കീഴിലാണ് മദര്‍ഹുഡ് ആശുപത്രി ശൃംഖല സ്ഥാപിച്ചത്. കമ്പനിയുടെ ചീഫ് മെന്ററാണ് മമ്മൂട്ടി. മകള്‍ സുറുമി സെയ്ദാണ് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍. മരുമകന്‍ ഡോക്ടര്‍ മുഹമ്മദ് റെഹാന്‍ സെയ്ദ്, മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ എന്നിവര്‍ ഡയറക്ടര്‍മാരാണ്. ഹൈദരാബാദിലും ചെന്നൈയിലും മദര്‍ഹുഡിന് ബ്രാഞ്ചുകളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends