കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനയ്ക്കിടെ യാത്രക്കാരുടെ ബാഗില്‍ നിന്ന് ഫോണും ടാബ് ലെറ്റും മോഷണം പോയി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സുരക്ഷാപരിശോധനയ്ക്കിടെ യാത്രക്കാരുടെ ബാഗില്‍നിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍ മോഷണംപോയതായി പരാതി. എയര്‍ ഇന്ത്യ എക്‌സ്പ്രസിലെ യാത്രക്കാരായ കോഴിക്കോട് സ്വദേശികളാണ് ലക്ഷങ്ങള്‍ വിലവരുന്ന ഫോണും ടാബ് ലെറ്റും കളവുപോയതെന്ന പരാതിയുമായി എയര്‍പോര്‍ട്ട് അതോറിറ്റിയെ സമീപിച്ചു.
ദമാം,ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് കരിപ്പൂരിലെത്തിയ എയര്‍ ഇന്ത്യ വിമാനങ്ങളിലെ യാത്രക്കാരാണ് ലക്ഷങ്ങള്‍ വിലവരുന്ന മൊബൈലും ടാബ് ലെറ്റും കളവ്‌പോയെന്ന് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.കൊടുവള്ളി സ്വദേശി ജസ്മ ബഷീര്‍,മാങ്കാവ് സ്വദേശി മിഷാല്‍ അഹമ്മദ് എന്നിവരാണ് പരാതി നല്‍കിയത്.
വിമാനത്താവളത്തിലെ പതിവ് പരിശോധന കഴിഞ്ഞ് കിട്ടിയ ബാഗുകള്‍ വീട്ടിലെത്തി പരിശോധിച്ചപ്പോളാണ് മൊബൈല്‍ഫോണുകളും ടാബ് ലെറ്റും നഷ്ടപ്പെട്ടവിവരം ഉടമസ്ഥര്‍ അറിയുന്നത് .തുടര്‍ന്ന് എയര്‍പോര്‍ട്ട് അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും വേണ്ട നടപടികളുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു.
ബാഗുകള്‍ പരിശോധിക്കുന്ന ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും എയര്‍പോര്‍ട്ട് അഥോരിറ്റിക്ക് പരാതി നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























