ഇന്നലെ പറഞ്ഞത് കളവ്, ചന്ദ്രബോസ് വധക്കേസില്‍ ഇന്നലെ കൂറുമാറിയ ഒന്നാം സാക്ഷി കെ.സി. അനൂപ് ഇന്നു കോടതിയില്‍ വീണ്ടും മൊഴിമാറ്റി

ചന്ദ്രബോസ് വധക്കേസില്‍ ഇന്നലെ കൂറുമാറിയ ഒന്നാം സാക്ഷി കെ.സി. അനൂപ് ഇന്നു കോടതിയില്‍ വീണ്ടും മൊഴിമാറ്റി. ചന്ദ്രബോസിനെ മുഹമ്മദ് നിഷാം കാറുകൊണ്ട് ആക്രമിക്കുന്നത് കണ്ടെന്ന് അനൂപ് ഇന്നു വ്യക്തമാക്കി. ഇന്നലെ താന്‍ കോടതിയില്‍ പറഞ്ഞത് കളവാണെന്നും കുറ്റബോധം കൊണ്ടാണ് ഇന്നു സത്യം പറയുന്നതെന്നും അനൂപ് കോടതിയില്‍ പറഞ്ഞു. ആക്രമിക്കാനുപയോഗിച്ച നിഷാമിന്റെ ആഡംബര കാര്‍ അനൂപ് തിരിച്ചറിഞ്ഞു.
നിഷാമിന്റെ ബന്ധുക്കളുടെ ഭീഷണികൊണ്ടാണ് താന്‍ ഇന്നലെ കൂറുമാറിയത്. ഭാര്യയേയും മക്കളേയും വകവരുത്തുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അനൂപ് കോടതിയില്‍ പറഞ്ഞു.
ശോഭാ സിറ്റിയില്‍ ചന്ദ്രബോസിന്റെ സഹപ്രവര്‍ത്തകനായിരുന്നു സെക്യൂരിറ്റി ജീവനക്കാരനായ അനൂപ്. കേസിലെ പ്രതി മുഹമ്മദ് നിഷാം കാറിടിപ്പിച്ചാണു ചന്ദ്രബോസിനെ കൊലപ്പെടുത്തിയതെന്ന ആദ്യ മൊഴിയാണ് ഇന്നലെ അനൂപ് മാറ്റിപ്പറഞ്ഞത്. വിചാരണയുടെ ആദ്യ ദിവസം തന്നെ ഒന്നാംസാക്ഷി മൊഴി മാറ്റിയതു പ്രോസിക്യൂഷനു തിരിച്ചടിയായിരുന്നു. പൊലീസ് ബലം പ്രയോഗിച്ചു പറയിപ്പിച്ച മൊഴിയാണ് ആദ്യത്തേതെന്നും പൊലീസിന്റെ ഭീഷണി മൂലമാണ് ഇതേ മൊഴി മജിസ്‌ട്രേട്ടിന് മുന്‍പില്‍ ആവര്‍ത്തിച്ചതെന്നും അനൂപ് പറഞ്ഞിരുന്നു.
ചന്ദ്രബോസിനെ മദ്യലഹരിയില്‍ മര്‍ദ്ദിച്ചവശനാക്കിയ നിഷാം പിന്നീടു വാഹനം കയറ്റി കൊല്ലുകയായിരുന്നുവെന്നാണ് അനൂപ് നേരത്തെ പൊലീസിനും മജിസ്‌ട്രേട്ടിനും നല്‍കിയിരുന്ന മൊഴി. എന്നാല്‍ പൊലീസ് എഴുതിക്കൊണ്ടുവന്ന മൊഴി തന്നെക്കൊണ്ട് ഒപ്പിടിവിപ്പിക്കുകയായിരുന്നുവെന്നും ആക്രമണം താന്‍ കണ്ടിട്ടില്ലെന്നുമാണ് അനൂപ് ഇന്നലെ വിചാരണയില്‍ പറഞ്ഞത്. തുടര്‍ന്നു സാക്ഷി കൂറു മാറിയതായി പ്രഖ്യാപിക്കണമെന്ന പ്രോസിക്യുഷന്റെ ആവശ്യം കോടതി അംഗീകരിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























