ചന്ദ്രബോസ് വധക്കേസ്: ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി

ചന്ദ്രബോസ് വധക്കേസിലെ പ്രതി നിഷാമിനെ രഹസ്യമായി സഹായിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ തൃശ്ശൂര്‍ കമ്മീഷണര്‍ ജേക്കബ് ജോബിന്റെ സസ്‌പെന്‍ഷന്‍ നീട്ടി. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് ഇക്കാര്യം അറിയിച്ചത്. ജേക്കബ് ജോബിനെതിരായ അന്വേഷണം തുടരുന്നുണ്ട്. ചന്ദ്രബോസ് വധക്കേസിലെ സാക്ഷികള്‍ ആവശ്യപ്പെട്ടാല്‍ അവര്‍ക്ക് സംരക്ഷണം നല്‍കുമെന്നും ചെന്നിത്തല അറിയിച്ചു.
ജേക്കബ് ജോബ് മൂന്നുതവണ നിഷാമുമായി കൂടിക്കാഴ്ച നടത്തിയെന്ന് തെളിഞ്ഞതോടെയായിരുന്നു സസ്‌പെന്‍ഷന്‍. അറസ്റ്റിലായ വ്യവസായി നിഷാമിനെ ഒറ്റയ്ക്ക് കണ്ടതായി തൃശ്ശൂര്‍ മുന്‍ കമ്മീഷണര്‍ ജേക്കബ് ജോബ് സമ്മതിച്ചിരുന്നു. എന്നാല്‍ കമ്മീഷണറെന്ന നിലയില്‍ ചോദ്യം ചെയ്യലിന്റെ ഭാഗമായാണ് നിഷാമിനെ കണ്ടതെന്നായിരുന്നു ജേക്കബ് ജോബിന്റെ വാദം.
അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷാമിനെ ബാംഗ്ലൂരില്‍ സുഖവാസത്തിന് കൊണ്ടുപോയെന്ന ആരോപണത്തെപ്പറ്റിയാണ് ചോദിച്ചത്. കമ്മീഷണര്‍ ഓഫീസില്‍വച്ച് ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ മാറ്റിനിര്‍ത്തിയാണ് വിവരങ്ങള്‍ ആരാഞ്ഞത്. ചിലര്‍ കൈക്കൂലി ആവശ്യപ്പെട്ടതായി മനസ്സിലായി.നിഷാമിന്റെ ഭാഗത്തുനിന്ന് തനിക്കും പ്രലോഭനങ്ങളും ഭീഷണിയും സമ്മര്‍ദ്ദവുമുണ്ടായതായും ജേക്കബ് ജോബ് അവകാശപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha



























