വീട്ടു ജോലിക്കാരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭം ധരിച്ച് പ്രസവിച്ചെന്ന വ്യാജ ഗര്‍ഭ പോക്‌സോ കേസില്‍ 51 കാരനായ നെടുമങ്ങാട്ടെ പ്രമുഖ വ്യവസായിയെ തലസ്ഥാന ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചു...

വീട്ടു ജോലിക്കാരിയായ കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭം ധരിച്ച് പ്രസവിച്ചെന്ന വ്യാജ ഗര്‍ഭ പോക്‌സോ കേസില്‍ 51 കാരനായ നെടുമങ്ങാട്ടെ പ്രമുഖ വ്യവസായിയെ തലസ്ഥാന ഫാസ്റ്റ് ട്രാക്ക് പോക്‌സോ സ്‌പെഷ്യല്‍ കോടതി വിട്ടയച്ചു. തിരുവനന്തപുരം പാറ്റൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തി നിരുപാധികം വിട്ടയച്ചത്.
ഇരയായ അതിജീവിതയുടെ മൊഴികളിലെ വൈരുദ്ധ്യവും കുഞ്ഞിന്റെ ഡിഎന്‍എ ഫലം നെഗറ്റീവായതുമാണ് പ്രതിയെ തുണച്ചത്. സമ്പര്‍ക്കം പുലര്‍ത്തിയ പലരുടെ പേരും പോലീസിന് മൊഴി നല്‍കിയതില്‍ പിശകായി മുതലാളിയും നാക്കു പിഴവില്‍ കടന്നു കൂടിയതെന്നും കോടതിയില്‍ സത്യം ചെയ്തു നല്‍കിയ യുവതിയുടെ മൊഴിയാണ് വ്യാജ ഗര്‍ഭക്കേസ് കോടതി തള്ളിയതിന്റെ പ്രധാന കാരണം.
2016 ല്‍ കുറ്റാരോപണ സംഭവം നടന്നതെന്നാണ് പ്രോസിക്യൂഷന്‍ കേസ്. വീട്ടുജോലിക്കെത്തിയ കൗമാരക്കാരി ആരില്‍ നിന്നോ ഗര്‍ഭിണിയായി. തുടര്‍ന്ന് സ്ഥിരമായി വ്യവസായിയുടെ വീട്ടുപടിക്കല്‍ വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് പ്രശ്‌നമുണ്ടാക്കി. വഴങ്ങാതായപ്പോള്‍ വ്യവസായിയെ പോക്‌സോ കേസില്‍ പ്രതി ചേര്‍ത്ത് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്ത് കോടതി റിമാന്റ് ചെയ്തു.
6 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സത്യം പുറത്തു വന്ന് പ്രതിക്ക് നിയമക്കുരുക്കില്‍ നിന്നും മോചനം ലഭിച്ചത്. ഇതിനിടെ വന്‍ സ്ഥാവരജംഗമ സ്വത്തുക്കളുടെ വ്യാവസായിയുടെ കുടുംബ ജീവിതം തകര്‍ന്നു. 6 വര്‍ഷ വിചാരണയുടെ മനോവേദന സഹിച്ചതു മാത്രം മിച്ചം.
https://www.facebook.com/Malayalivartha


























