ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് വെള്ളമെത്തിക്കാൻ വൈകി; കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മേയർ ആര്യ രാജേന്ദ്രൻ

കോർപ്പറേഷനിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് മേയർ ആര്യ രാജേന്ദ്രൻ. ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കുന്നവർ താമസിക്കുന്ന സ്ഥലത്ത് വെള്ളമെത്തിക്കാൻ വൈകി. ഈ കാരണത്താലാണ് കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തത്.
അന്വേഷണ വിധേയമായി മേയർ സസ്‌പെൻഡ് ചെയ്തത് വെഹിക്കിൾ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ലിജുഗോപി എന്നിവരെയാണ്. ഡി.സി.സി ജനറൽ സെക്രട്ടറിയും യാത്രയുടെ ഇരവിപുരം മണ്ഡലം കോഓർഡിനേറ്ററുമായ അൻസർ അസീസാണ് പരാതി നൽകിയത്.
ഒരു ലോഡിന് 1888 രൂപ നിരക്കിൽ 9 ലോഡിനായി 16992 രൂപ നേരത്തെ അടച്ചു. 8 ലോഡ് കഴിഞ്ഞ ദിവസം രാത്രി 7 ഓടെ കൊടുത്തു. ബാക്കിയുള്ള ഒരു ലോഡ് ഇന്നലെ രാവിലെ 7ന് നൽകാമെന്ന് പറഞ്ഞു. പക്ഷേ ഉച്ചയ്ക്ക് ഒന്നോടെ മാത്രമായിരുന്നു കൊടുത്തത്. ഇതാണ് മേയറെ ചൊടിപ്പിച്ചത്. ടാങ്കറിന്റെ മൂന്ന് ഡ്രൈവർമാരിൽ രണ്ടുപേർ അവധിയായിരുന്നു. ഒരാൾ ഒരു സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണിന്റെ വാഹനത്തിൽ ഡ്യൂട്ടിക്ക് പോയിരുന്നു. ഇതാണ് വെള്ളമെത്തിക്കാൻ വൈകിയത്.
വെള്ളം വിതരണം താമസിച്ചതോടെ കൃത്യവിലോപമായി കണക്കാക്കുകയായിരുന്നു. തുടർ അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നത് വരെ ഡ്രൈവർമാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തി. ഡ്രൈവർമാരെ താത്കാലികമായി ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുന്ന നടപടിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























