വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ച് വയസുകാരിക്ക് നേരെ തെരുവ് നായയുടെ ആക്രമണം, നായയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത് മുത്തശ്ശി, പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

എറണാകുളത്ത് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ അഞ്ചു വയസുകാരിക്ക് തെരുവ് നായയുടെ കടിയേറ്റു. കുമ്പളം സ്വദേശി സുജിത്ത്-അമൃത ദമ്പതികളുടെ മകൾ ആത്മികയെയാണ് നായ ആക്രമിച്ചത്. സ്കൂളിൽ നിന്നും വീട്ടിലെത്തിയ കുട്ടി വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായനായ ആക്രമിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശി ഓടിയെത്തിയാണ് നായയിൽ നിന്നും കുട്ടിയെ രക്ഷപ്പെടുത്തിയത്. പരുക്കേറ്റ കുട്ടിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അതേസമയം തെരുവ് നായയുടെ കടി ഏൽക്കുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. തെരുവ് നായ്ക്കൾക്കുള്ള കേന്ദ്രങ്ങൾ ഉടൻ ആരംഭിക്കും.വാക്സിനേഷൻ വേഗത്തിലാക്കും. തെരുവ് നായ പ്രശ്നം നേരിടുന്നതിനാവശ്യമായ നടപടികൾ സ്വീകരിച്ചു വരുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ തെരുവ് നായ്ക്കളെ കൊല്ലുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി നിർദ്ദേശിച്ചു.
ഇക്കാര്യത്തിൽ ഡിജിപിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണം. അക്രമകാരികളായ നായകളെ പിടികൂടാൻ സംവിധാനം ഒരുക്കണം . നായയുടെ കടിയേൽക്കുന്നവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേസില്‍ ഇടക്കാല ഉത്തരവിറക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























