നിയമസഭാ കയ്യാങ്കളി കേസിലെ വിചിത്ര ന്യായീകരണം, സഖാവ് ജയരാജന്‍ സീരിയസായി പറയുന്നതെല്ലാം കേരള ചരിത്രത്തിലെ സൂപ്പര്‍ വിറ്റുകളായി മാറുന്നു, കേരള നിയമസഭ അടിച്ചു തകര്‍ത്ത കേസില്‍ വൈകാതെ അകത്തുപോകാനിരിക്കുന്ന ചിറ്റപ്പന്‍ ജയരാജനല്ലാതെ മറ്റാര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ പറയുമോ?

മലയാള സിനിമയില്‍ മുന്‍പ് ജഗതി ശ്രീകുമാറിനുണ്ടായിരുന്ന ഹാസ്യറോളാണ് കേരള രാഷ്ട്രീയത്തില്‍ കുറെക്കാലമായി സഖാവ് ചിറ്റപ്പന്‍ ജയരാജന്‍ അഭിനയിച്ചുപോരുന്നതെന്ന് തോന്നിപ്പോകും. ചിറ്റപ്പന്‍ ജയരാജന്‍ പറയുന്നതെല്ലാം പൊട്ടത്തരമോ തമാശയോ ആയേ കാണേണ്ടതുള്ളു എന്ന സ്ഥിതി എത്തിയിരിക്കുന്നു. കാഴ്ചയില്‍ ഭയപ്പെട്ടുപോകുമെങ്കിലും ജയരാജന്‍ സീരിയസായി പറയുന്നതെല്ലാം കേരള ചരിത്രത്തിലെ സൂപ്പര്‍ വിറ്റുകളായി മാറിക്കൊണ്ടിരിക്കുകയാണ്.
കേരള നിയമസഭ അടിച്ചു തകര്‍ത്ത കേസില്‍ വൈകാതെ അകത്തുപോകാനിരിക്കുന്ന ചിറ്റപ്പന്‍ ജയരാജനല്ലാതെ മറ്റാര്‍ക്കെങ്കിലും ഇങ്ങനെയൊക്കെ പറയുമോ. പകലിനെ രാത്രിയെന്നും രാത്രിയെ പകലെന്നും വിളിക്കാന്‍ ധൈര്യപ്പെടുന്ന അപൂര്‍വം രാഷ്ട്രീയ നേതാക്കളില്‍ ഒരാളാണ് മഹാനായ ജയരാജന്‍ സഖാവ്.നിയമസഭ വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ അടിച്ചു തകര്‍ക്കുന്ന കാഴ്ച കേരളം മുന്‍പ് കണ്ടതാണ്. ഇപ്പോഴും കണ്ടുകൊണ്ടിരിക്കുന്നത്. അങ്ങനെയിരിക്കെയാണ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായ ആക്രമണങ്ങള്‍ ചെറുക്കുകയാണ് അന്ന് താന്‍ ചെയ്തത് ഇപി ജയരാജന്‍ തട്ടിവിട്ടിരിക്കുന്നത്.
യുഡിഎഫ് ഭരിക്കുകയും മന്ത്രി മാണി ബജറ്റ് അവതരിപ്പിക്കുകയും ചെയ്തതിനു പിന്നാലെ നിയമസഭ അടിച്ചു തകര്‍ത്ത സംഭവത്തിലാണ് താനായിരുന്നു രക്ഷകനെന്ന് ചിറ്റപ്പന്റെ ന്യായീകരണം. എകെജി സെന്ററിലെ പടക്കമേറും ഇന്‍ഡിഗോ വിമാനത്തിലെ ചവിട്ടുനാടകവുമൊക്കെ കണ്ടും കേട്ടും മടുത്ത ജനത്തോടാണ് താന്‍ നിയമസഭയില്‍ ഇത്തരത്തില്‍ ഇടപെട്ടിരുന്നില്ലെങ്കില്‍ നിയമസഭയില്‍ ചോരപ്പുഴ ഒഴുകുമായിരുന്നുവെന്ന വീരവാദം.
യുഡിഎഫ് എംഎല്‍എമാരും അന്ന് ഡയസ്സില്‍ കയറിയെന്നും ഇന്നത്തെ മന്ത്രി ശിവന്‍കുട്ടിയെ തല്ലി ബോധംകെടുത്തിയിട്ടുവെന്നും യുഡിഎഫുകാര്‍ പലരേയും കടന്നാക്രമിച്ചുവെന്നും മാത്രമല്ല വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു എന്നുമാണ് ചിറ്റപ്പന്‍ പറയുന്നത്. തീരുന്നില്ല, വനിതാ എംഎല്‍എമാരുടെ തലയിലും അവിടെയും ഇവിടെയുമൊക്കെയായിട്ട് യുഡിഎഫുകാര്‍ കടന്നുപിടിച്ചുവെന്നും ജയരാജന്‍ തട്ടിവിട്ടിരിക്കുന്നു. പ്രതിപക്ഷനിരയിലുണ്ടായിരുന്ന ജമീല എന്ന പ്രക്ഷോഭകാരി ഒരു പുരുഷ അംഗത്തിന്റെ കൈയില്‍ കടിക്കുന്ന കാഴ്ചയും കേരളം കണ്ടതാണ്.
അവര്‍ക്ക് രക്ഷപെടാന്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ കൈ കടിക്കേണ്ടിവന്നുവെന്നാണ് ഇപ്പോള്‍ ജയരാജന്‍ പറയുന്നത്. ഇന്നായിരുന്നു നിയമസഭയിലെ കയ്യാങ്കളിയെങ്കില്‍ ഒട്ടേറെ അംഗങ്ങള്‍ പേവിഷബാധയ്‌ക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടിവരുമായിരുന്നു എന്നതില്‍ ആര്‍ക്കും രണ്ടു പക്ഷമില്ല. നോക്കണേ ശിവന്‍കുട്ടിയും മറ്റും സ്പീക്കറുടെ കസേരയും മൈക്കും ബെഞ്ചും ഡസ്‌കുമൊക്കെ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഇപി ജയരാജന്റെ ന്യായീകരണക്കഥ. നടത്തളത്തില്‍ ഇരുന്ന് സഖാക്കള്‍ മദ്രാവാക്യം വിളിക്കുകയായിരുന്നുവെന്നും ആ ഘട്ടത്തിലാണ് തികച്ചും പ്രകോപനപരമായി യുഡിഎഫ് എംഎല്‍എമാര്‍ മുദ്രാവാക്യം വിളിച്ചതെന്നും തുടര്‍ന്ന് അവര്‍ കൂടികൂടുകയും വനിതകളെ ആക്രമിക്കുകയും ചെയ്തതത്രേ.
അതൊക്കെ വിട്ടുകളയാം.
യുഡിഎഫുമാര്‍ ആക്രമിച്ച ഭാഗങ്ങളുടെ വീഡിയോ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും അതിന് ശേഷമുളള കാര്യങ്ങളാണ് പുറത്തുവന്നതെന്നും അവര്‍ സ്ത്രീകളെ കയ്യേറ്റം ചെയ്യുന്ന രംഗങ്ങള്‍ ടി.വി ചാനലുകളില്‍ വന്നിട്ടുണ്ടെന്നുമൊക്കെ പറയാന്‍ ഈ ഇപി ജയരാജനെപ്പോലെ ഒരു സഖാവിനേ കഴിയൂ.എല്‍ഡിഎഫ് എംഎല്‍എമാര്‍ക്ക് നേരെ കേസെടുക്കുന്ന നിലപാടാണ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അതിനെ തുടര്‍ന്നാണ് നാല് വനിതാ എംഎല്‍എമാര്‍ നേരിട്ട് കോടതിയെ സമീപിച്ചതെന്നും കോടതി അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും ജയരാജന്‍ സഖാവ് പറയുന്നു.
എന്തായാലും ജയരാജന്‍ എന്തൊക്കെ പറഞ്ഞാലും കോടതിയില്‍ പോകാതെ മുങ്ങിനടന്നാലും രക്ഷപ്പെടില്ല.നിയമസഭാ കയ്യാങ്കളി കേസില്‍ കുറ്റപത്രം വായിച്ച് കേള്‍പ്പിച്ചതനുസരിച്ച് ജയരാജനും ശിവന്‍കുട്ടിയും ജലീലുമൊക്കെ അകത്തു പോകും. ഒപ്പം നിയമസഭയില്‍ നിന്ന് പുറത്തുപോകാനും സാധ്യതയേറെയാണ്. കേസ് ഈ മാസം 26 ാം തീയതിയിലേക്ക് കേസ് മാറ്റിയിരിക്കുകയാണ്. ജയരാജന്‍ കോടതിയില്‍ എത്തിയില്ലെങ്കില്‍ അറസ്റ്റ് ഉറപ്പാണ്. അത് അറിയാവുന്ന ഇപി ജയരാജന്‍ തനിക്ക് ആരോഗ്യം അനുവദിക്കുകയാണെങ്കില്‍ കോടതിയില്‍ ഹാജരാകുമെന്നാണ് കഴിഞ്ഞ ദിവസം പറഞ്ഞിരിക്കുന്നത്.
അതേസമയം ജയരാജന് ആരോഗ്യപ്രശ്‌നം എന്താണെന്നോ രോഗം എന്താണെന്നോ ഇതേ വരെ വെളിപ്പെടുത്തപ്പെട്ടിട്ടില്ല. ജയരാജന് കാഴ്ചയില്‍ രോഗമുള്ളതായി ആര്‍ക്കും തോന്നുകയുമില്ല. പൊതുമുതല്‍ നശിപ്പിക്കല്‍, അതിക്രമിച്ച് കയറല്‍, നാശനഷ്ടങ്ങള്‍ വരുത്തല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത. നില്‍ക്കക്കള്ളിയില്ലാതെ ഇതേ കേസില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയടക്കം അഞ്ച് പ്രതികള്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കഴിഞ്ഞ ദിവസം ഹാജരായിരുന്നു.
മുന്‍ മന്ത്രിയും എം എല്‍ എയുമായ കെ ടി ജലീല്‍, മുന്‍ എം എല്‍ എമാരായ കെ അജിത്, സി കെ സദാശിവന്‍, കെ കുഞ്ഞമ്മദ് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. നിയമസഭയിലുണ്ടായ സംഘര്‍ഷത്തില്‍ 2.2 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് കുറ്റപത്രം. അഞ്ച് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങാണ് ഈ ജനപ്രതിനിധികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























