2022-23 വർഷത്തിലെ സാംസ്‌കാരിക തലസ്ഥാനമായി വാരണാസിയെ തിരഞ്ഞെടുത്തു; ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ ആദ്യത്തെ ടൂറിസ്റ്റ് തലസ്ഥാനമെന്ന വിശേഷണമാണ് വാരണാസിയെ തേടിയെത്തിയിരിക്കുന്നത്!

2022-23 വർഷത്തിലെ സാംസ്‌കാരിക തലസ്ഥാനമായി വാരണാസിയെ തിരഞ്ഞെടുത്തു. ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) ആദ്യത്തെ ടൂറിസ്റ്റ് തലസ്ഥാനമെന്ന വിശേഷണമാണ് വാരണാസിക്ക് കിട്ടിയിരിക്കുന്നത്. ഈ വർഷത്തെ ഗ്രൂപ്പിംഗിന്റെ റൊട്ടേറ്റിംഗ് പ്രസിഡന്റ് സ്ഥാനം ഉസ്‌ബെക്കിസ്ഥാൻ ഇന്ത്യക്ക് കൈമാറുകയും ചെയ്‌തിരിക്കുകയാണ്. വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര ഈ വിവരം ഔദ്യോദികമായി പറഞ്ഞിരിക്കുകയാണ്. മറ്റു രാജ്യങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കാൻ കഴിയുമെന്ന പ്രതീക്ഷ ക്വാത്ര അറിയിച്ചിരിക്കുകയാണ്.
വാരാണസിയുടെ ഈ അംഗീകാരം ആഘോഷിക്കുവാൻ ഉത്തർപ്രദേശ് സർക്കാർ കേന്ദ്രവുമായി സഹകരിച്ച് നിരവധി പരിപാടികൾ സംഘടിപ്പിക്കുമെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കി. സ്റ്റാർട്ടപ്പുകൾക്കായി പത്യേക വർക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുക എന്ന ലക്ഷ്യവും ഇന്ത്യയുടെ നേതൃത്വത്തിൽ എസ്സിഒ തീരുമാനിക്കുന്നുണ്ട്. ഇന്ത്യ അതിന്റെ സ്ഥിരം അധ്യക്ഷനായിരിക്കുമെന്ന ഉറപ്പും നൽകിയിട്ടുണ്ട്. ബെലാറസിനും ഇറാനും എസ്സിഒയുടെ സ്ഥിരാംഗത്വം നൽകുവാനുള്ള തീരുമാനം കൂടെ ഉച്ചകോടി എടുത്തിരിക്കുകയാണ്.
2001-ൽ ഷാങ്ഹായിൽ നടന്ന ഉച്ചകോടിയിലാണ് റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാർ ചേർന്ന് എസ്സിഒ രൂപീകരിച്ചത്. ഇപ്പോൾ ഇതാ വാരണാസിയെ 2022-23 വർഷത്തിലെ സാംസ്‌കാരിക തലസ്ഥാനമായി തിരഞ്ഞെടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha























