നിയമങ്ങള്‍ കാറ്റില്‍ പറത്തിയതിനാൽ കവർന്നത് രണ്ടു ജീവന്‍; 20000 കിലോ ഭാരം നൈലോണ്‍ നൂല്‍ ബെല്‍റ്റില്‍ ; അതിവേഗത്തിലും അശ്രദ്ധയിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

പുന്നയൂര്‍ ദേശീയപാതയില്‍ വൻ അപകടം. അകലാട് സ്‌കൂളിന് സമീപം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിലര്‍ ലോറിയില്‍നിന്ന് തെറിച്ചുവീണ ലോഹപ്പാളികള്‍ക്കടിയില്‍പ്പെട്ട് വഴിയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. എടക്കഴിയൂര്‍ മഠത്തിപറമ്പില്‍ മുഹമ്മദാലി (70), അകലാട് കിഴക്കത്തറ ഷാജി (40) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയാണ് അപകടം ഉണ്ടായത്.
എന്നാൽ ട്രെയിലർ ലോറിയിൽ കൊണ്ടുപോയ ഗാൽവനൈസഡ് അലുമിനിയം തകിടുകൾ കെട്ടു പൊട്ടി വീണത് സാമഗ്രികൾ കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങൾ കാറ്റിൽപറത്തിയതിനാലാണ്. ലോറിയില്‍ ഭാരമുള്ള ലോഹപാളികള്‍ കെട്ടി നിര്‍ത്തിയിരുന്നത് ചെറിയ നൈലോണ്‍ ബെല്‍റ്റുകളുപയോഗിച്ചാണ്. തുടർന്ന് അമിതഭാരത്താല്‍ ഇവ പൊട്ടി.
അതേസമയം ചെറിയ കണ്ടെയ്‌നറുകള്‍ നിര്‍മിക്കുന്നതിനുള്ള 100 മുതല്‍ 300 കിലോ വരെ തൂക്കം വരുന്ന ഇരുമ്പുപാളികളാണ് ലോറിയില്‍ ഉണ്ടായിരുന്നത്. ഇത്തരത്തിലുള്ള നൂറിലധികം പാളികളുണ്ടായിരുന്നു. മാത്രമല്ല നാലുവശങ്ങളും തുറന്നുള്ള ട്രെയിലര്‍ ലോറിയില്‍ ഇവയെല്ലാം അടുക്കിവെച്ചുകെട്ടിയത് നൈലോണ്‍നൂലുകൊണ്ടുള്ള ബെല്‍റ്റ് ഉപയോഗിച്ചാണ്. ഭാരത്തിന്റെ സമ്മര്‍ദം വന്നപ്പോള്‍ കെട്ടിയ ബെല്‍റ്റുകളെല്ലാം പൊട്ടി നൂറോളം പാളികള്‍ ഒരുമിച്ച് റോഡിലേക്ക് പതിക്കുകയാണുണ്ടായത്. തുടർന്ന് റോഡരികില്‍ നിന്നിരുന്ന മുഹമ്മദാലിയുടെയും ഷാജിയുടെയും ദേഹത്തേക്ക് ഇവ വീണു. കൂടാതെ സ്‌കൂളിന്റെ മതിലും തകര്‍ന്നു. എടക്കഴിയൂരിലേക്ക് പോകാന്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു മുഹമ്മദാലി.
സംഭവ ദിവസം പഞ്ചവടിയിലെ ഹോട്ടലിലേക്ക് ജോലിക്ക് പോകാന്‍ സ്‌കൂട്ടറില്‍ വരുകയായിരുന്നു ഷാജി. തുടർന്ന് ബസ് സ്റ്റോപ്പില്‍ നിന്നിരുന്ന മുഹമ്മദാലി കൈകാണിക്കുകയും, ഇദ്ദേഹത്തെ കയറ്റാന്‍ ഷാജി വണ്ടി നിര്‍ത്തുകയുമായിരുന്നു. ഈസമയം ലോറി ഇവരെ മറികടന്നുപോകവേയാണ് അപകടം ഉണ്ടായത്. സംഭവത്തിനു പിന്നാലെ ലോറിഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. തുടർന്ന് സഹായിയെ നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു.
കൂടാതെ അതിവേഗത്തിലും അശ്രദ്ധയിലും വാഹനമോടിച്ചതിന് ഡ്രൈവറുടെ പേരില്‍ കേസെടുത്തു. അപകടശേഷം നാട്ടുകാരും ആംബുലന്‍സ് പ്രവര്‍ത്തകരും ഏറെ പ്രയാസപ്പെട്ടാണ് മുഹമ്മദാലിയെയും ഷാജിയെയും പുറത്തെടുത്തത്. ഇരുവരുടെയും ദേഹം ചതഞ്ഞ നിലയിലായിരുന്നു. അതിനാൽ തന്നെ
ചാവക്കാട്ടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























