ഗിഫ്റ്റ് നൽകാനെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലോഗിൻ പാസ്സ്‌വേർഡ് ചോദിക്കും; ഇത്തരത്തിൽ അക്കൗണ്ട് ഹാക്ക് ചെയ്യുന്നവർ പേഴ്സണൽ ഡാറ്റ ചോർത്തും; പബ്ജി, റോബ്ലോക്‌സ്, ഫിഫ, മൈൻ ക്രാഫ്റ്റ് ഉൾപ്പടെ 28 ഓളം ഗെയിമുകളിൽ മാൽ വെയർ കണ്ടെത്തി; മാൽവെയർ ഏകദേശം 3,84,000 ഗെയിമർമാരെ ബാധിച്ചിട്ടുണ്ടെന്ന റിപ്പോർട്ട് പുറത്ത്

ഏകദേശം 3,84,000 ഗെയിമർമാരെ ബാധിച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നിരിക്കുകയാണ്. പബ്ജി, റോബ്ലോക്‌സ്, ഫിഫ, മൈൻ ക്രാഫ്റ്റ് ഉൾപ്പടെ 28 ഓളം ഗെയിമുകളിൽ മാൽ വെയർ കണ്ടെത്തി. ഇതോടെയാണ് ഈ ആപ്പുകൾ ഉപയോഗിച്ച ഗെയിമർമാരെയും മാൽവെയർ ബാധിച്ചിട്ടുണ്ടെന്ന നിഗമനത്തിലെത്തിയത്.
2021 ജൂലായ് മുതലാണ് ഗെയിമുകളിൽ മാൽവെയർ ആക്രമണം ശക്തമായിരുന്നു. കാസ്പർസ്‌കീ പറയുന്നതനുസരിച്ച് എൽഡെൻ റിങ്, ഹാലോ, റെസിഡന്റ് ഈവിൾ എന്നിങ്ങനെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മിക്ക ഗെയിമുകളിലും 'റെഡ്‌ലൈൻ' എന്ന മാൽ വെയറിന്റെ സാന്നിധ്യമുണ്ട്.
റെഡ്‌ലൈൻ എന്ന മാൽ വെയർ പാസ് വേഡുകൾ മോഷ്ടിക്കും. ഫോണിലെ പാസ് വേഡുകൾ, സേവ് ചെയ്ത ബാങ്ക് കാർഡ് വിവരങ്ങൾ, ക്രിപ്‌റ്റോ കറൻസി വാലറ്റുകൾ, വിപിഎൻ സേവനങ്ങളുടെ വിവരങ്ങൾ എന്നിവയെല്ലാം റെഡ്‌ലൈൻ എന്ന മാൽ വെയർ ചോർത്തും.
കളിക്കാരുടെ വ്യക്തി വിവരങ്ങള്‍ ചോർത്തിയെടുക്കും. ക്രെഡിറ്റ് കാർജ് ഡാറ്റയും ഗെയിം അക്കൗണ്ടുകളും സ്വന്തമാക്കും. മാത്രമല്ല പുതിയ സ്കാമുകളും ടൂളുകളും ക്രിയേറ്റ് ചെയ്യുന്ന സൈബർ കുറ്റവാളികൾ വരെയുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ഇക്കാര്യം പറഞ്ഞിരിക്കുന്നത് കാസ്പർസ്‌കീയിലെ മുതിർന്ന സുരക്ഷാ ഗവേഷകനായ ആന്‍റോണ്‍ വി. ഇവാനോവാണ്.
മിക്ക ഗെയിമുകൾ ഡൗൺലോഡ് ചെയ്യുന്ന സമയം അനാവശ്യ പ്രോഗ്രാമുകളും ആഡ് വെയറുകളും ഇൻസ്റ്റാൾ ചെയ്യപ്പെടാറുണ്ട്. ഇതിന്റെ കൂടെ കെ ബോർഡിൽ എന്‍റര്‍ ചെയ്യുന്ന കാര്യങ്ങൾ കാണാനും സ്‌ക്രീൻഷോട്ട് എടുക്കാനും കഴിവുള്ള ട്രൊജൻ സ്‌പൈയും ഇൻസ്റ്റാൾ ചെയ്യപ്പെടും. ഗെയിമിൽ ഇൻ - ഗെയിം സ്‌റ്റോറുകളുടെ മോഡലിൽ ഫേക്ക് പേജുണ്ടാക്കും. ഗെയിമിന് ആവശ്യമായ കാര്യങ്ങൾ കാണിച്ച് ഉപയോക്താക്കളെ വീഴ്ത്തുകയാണ് പതിവ്.
ഗിഫ്റ്റ് നൽകാനെന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ ലോഗിൻ പാസ്സ്‌വേർഡ് ചോദിക്കും. ഇത്തരത്തിൽ അക്കൗണ്ട് ഹാക്ക് ചെയ്യുന്നവർ പേഴ്സണൽ ഡാറ്റ ചോർത്തുകയാണ് ചെയ്യുന്നത്. ഫേസ്ബുക്ക് വഴി കൂട്ടുകാരോട് പണം ചോദിക്കുകയും ചെയ്യും. അപ്പോൾ ഈ വിവരം പുറത്ത് വന്നതോടെ ജാഗ്രത കൂട്ടേണ്ടുന്ന സാഹചര്യം കൂടുകയാണ് എന്നതാ ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha























