ഓണം കഴിഞ്ഞതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്... സെപ്തംബര്‍ മാസം തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയായി കൊവിഡ് കേസുകള്‍

ഓണം കഴിഞ്ഞതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളില്‍ വര്‍ധനവ്... സെപ്തംബര്‍ മാസം തുടക്കത്തിലുണ്ടായിരുന്നതിന്റെ ഇരട്ടിയായി കൊവിഡ് കേസുകള്‍.
സെപ്തംബര്‍ ഒന്നാം തിയതി 1238 കൊവിഡ് കേസുകളായിരുന്നു സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഓണാഘോഷമടക്കം തിരക്കുകള്‍ നിറഞ്ഞ ആഴ്ച്ചകള്‍ക്ക് ശേഷം കേസുകള്‍ കൂടാന്‍ തുടങ്ങി.
ഈ മാസം പത്താം തിയതി കൊവിഡ് കേസുകള്‍ 1800 ആയി ഉയര്‍ന്നു. 13ന് 2549 കൊവിഡ് കേസുകളും 18 മരണവുമായി ഉയര്‍ന്നു. ഇപ്പോഴും കൊവിഡ് കേസുകള്‍ 1500നും 2500നും ഇടയില്‍ തുടരുകയാണ്. വരും ദിവസങ്ങളിലും കേസുകള്‍ ഉയരാനാണ് സാധ്യതയേറെ.
കൊവിഡ് എന്ന പകര്‍ച്ചവ്യാധിയുടെ അവസാനമടുത്തതായി കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാറായിട്ടില്ലെന്നും ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം പറഞ്ഞു. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് 2020 ജനുവരിയിലാണ് അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നത്.
"
https://www.facebook.com/Malayalivartha























