ഭാരത് ജോഡോ തീരുംവരെ നിലത്തേയിരിക്കൂ; കെ മുരളീധരന്റെ വാശിക്ക് കാരണം ഇതോ?

ഭാരത് ജോഡോ യാത്ര നടക്കുമ്പോൾ നിരവധിപേർ അനുകൂലിച്ചും, വിമർശിച്ചു രംഗത്ത് എത്തുന്നുണ്ട്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമാണ് കെ മുരളീധരൻ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അവസാനിക്കും വരെ സ്റ്റേജിൽ കയറില്ലെന്ന തീരുമനാവുമായി കെ. മുരളീധരൻ എംപി.
അതേസമയം ഭാരത ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടം കിട്ടാത്തതിലുള്ള അമര്‍ഷമാണ് കെ മുരളീധരന്റെ തീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മാത്രമല്ല കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുരളീധരൻ കണ്ടത്.
കൂടാതെ യാത്ര കഴിയുന്നതുവരെ താന്‍ സ്‌റ്റേജില്‍ കയറില്ലെന്ന് കെപിസിസി പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ കെ മുരളീധരന്‍ പറഞ്ഞതും ചർച്ചയായിരുന്നു. പ്രമുഖ മാധ്യമത്തോടായിരുന്നു മുരളീധരൻ പ്രതികരണം നടത്തിയത്. ''നടക്കാത്തവര്‍ വേദിയിലും, നടക്കുന്നവര്‍ മുഴുവന്‍ പുറത്തുമാണെന്നും, നടക്കാത്തവര്‍ വേദിയില്‍ തിക്കിത്തിരക്കുന്നത് കാരണം ഇനി മുഴുവന്‍ നിലത്തിരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സ്‌റ്റേജില്‍ ഇനി കയറില്ല. രാഹുല്‍ ഗാന്ധിക്ക് ഒപ്പം കേരള അതിര്‍ത്തി വരെ നടക്കുമെന്നും കെ മുരളീധരന്‍ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























