കോട്ടയത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾ കണ്ടെത്തി: കിടപ്പ് മുറിയിൽ മരിച്ച നിലയിൽ അമ്മയെയും, സഹോദരനെയും കണ്ടെത്തിയത് ഇളയ മകൻ: സ്ഥിരം മദ്യപാനിയായിരുന്ന മകനും, രോഗബാധിതയായ അമ്മയും അകൽച്ച കാണിച്ചിരുന്നതായി നാട്ടുകാർ:- പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിലെ പഴയ മാനേജരുടെ കുടുംബത്തിൽ സംഭവിച്ചത് ഇത്...

മറിയപ്പള്ളി മുട്ടത്ത് വീടിനുള്ളിൽ അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തി. പുലർച്ചെ എഴുന്നേറ്റ ഇളയ മകനാണ് അമ്മയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. മറിയപ്പള്ളി മുട്ടം സ്വദേശികളായ രാജമ്മ (85), സുഭാഷ് (55) എന്നിവരുടെ മൃതദേഹമാണ് വീടിനുള്ളിൽ കണ്ടെത്തിയത്. തുടര്‍ന്ന് സുഭാഷിനെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതേതുടര്‍ന്ന് വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.
പോലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. ഇരുവരുടെയും മരണകാരണം വ്യക്തമല്ല. രാജമ്മയുടെ മൃതദേഹം കിടപ്പുമുറിയിലും, സുഭാഷിന്റെ മൃതദേഹം ഇദ്ദേഹത്തിന്റെ മുറിയിലുമാണ് കിടന്നത്. രാജമ്മ രോഗബാധിതയായിരുന്നു. സുഭാഷാകട്ടെ സ്ഥിരം മദ്യപാനിയായിരുന്നതായും പൊലീസ് പറഞ്ഞു.
ശനിയാഴ്ച പുലർച്ചെയോടെ എഴുന്നേറ്റ രാജമ്മയുടെ ഇളയ മകൻ മധുവാണ് അമ്മയെ അനക്കമില്ലാതെ കണ്ടത്. ഇതേ തുടർന്ന് മധു സുഭാഷിന് അടുത്തെത്തി. സുഭാഷിനെ വിളിച്ചെങ്കിലും ഇയാൾക്കും അനക്കമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ഇദ്ദേഹം വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് രണ്ടു പേരും മരണപ്പെട്ടതായി കണ്ടെത്തിയത്. പൊൻകുന്നത്ത് കാവ് ക്ഷേത്രത്തിലെ പഴയ മാനേജരുടെ കുടുംബമാണിത്. ഇവർ നാട്ടുകാരുമായി അകന്ന് കഴിയുകയായിരുന്നു. രണ്ടു പേരുടെയും മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം ആശുപത്രിയിലേയ്ക്കു മാറ്റും. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
https://www.facebook.com/Malayalivartha























