കപ്പാന്തുങ്കോ കര്‍ണാടക മുഖ്യന്‍ ബൊമ്മയുടെ അടുക്കല്‍ പിണറായീ.. ഗവര്‍ണ്ണര്‍ പേടി തന്നെ..

കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ബൊമ്മെയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവിധ വികസന വിഷയങ്ങള്‍ ചര്‍ച്ചചെയ്തതായാണ് സൂചന. എന്നാല്‍ സില്‍വര്‍ലൈന്‍ മംഗളൂരുവിലേക്ക് നീട്ടുന്നത് ചര്‍ച്ചയായോ എന്ന് വ്യക്തമല്ല. സില്‍വര്‍ലൈന്‍ പദ്ധതിക്ക് കേന്ദ്രം അനുകൂല നിലപാട് സ്വീകരിക്കാത്ത പശ്ചാത്തലത്തില്‍ കര്‍ണാടകയുടെ നിലപാട് നിര്‍ണായകമാണ്.
നിലമ്പൂര്‍ നഞ്ചങ്കോട് പാത, തലശ്ശേരി മൈസൂര്‍ പാത എന്നീ പദ്ധതികള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. ഇത് യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്കും തിരിച്ചുമുള്ള യാത്രക്കാര്‍ക്ക് ഗുണകരമാണ്. ഈ മൂന്ന് പദ്ധതികളെ കുറിച്ചാണ് പ്രധാനമായും രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടന്നത്.
അരമണിക്കൂറോളമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. കര്‍ണാടക ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയേയും കേരള ചീഫ് സെക്രട്ടറിയേയും സ്വീകരിച്ചത്. തൊട്ടുപിന്നാലെ ബസവരാജ് ബൊമ്മെ നേരിട്ടെത്തി പിണറായി വിജയനെ സ്വീകരിച്ചു.
കൂടിക്കാഴ്ചയ്ക്ക് ശേഷം ബാഗെപള്ളിയിലുള്ള സിപിഎം റാലിയില്‍ പങ്കെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അവിടേക്ക് പോയി. സംസ്ഥാന സര്‍ക്കാരിന്റേയും പിണറായി വിജയന്റേയും സ്വപ്‌ന പദ്ധതി കര്‍ണാടകയിലേക്ക് നീട്ടാമെന്ന നിര്‍ദേശം നേരത്തെ നടന്ന ദക്ഷിണേന്ത്യന്‍ മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ കേരളം മുന്നോട്ടുവെച്ചിരുന്നു.
പദ്ധതിയുടെ വിവരങ്ങള്‍ കര്‍ണാടക ആരായുകയും ചെയ്തിരുന്നു. കേന്ദ്രവും സംസ്ഥാന ബിജെപിയും കെറെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി രംഗത്തുള്ള സാഹചര്യത്തില്‍ ബിജെപി ഭരിക്കുന്ന ഒരേ ഒരു ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്ന് അനുകൂല നിലപാടുണ്ടായാല്‍ പച്ചക്കൊടി കിട്ടും എന്ന് പ്രതീക്ഷ സംസ്ഥാന സര്‍ക്കാരിനുണ്ട്
അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനമെന്ന നിലയില്‍ കര്‍ണാടകയില്‍ അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്ന ബിജെപി സര്‍ക്കാരിന് പദ്ധതിയെ പിന്തുണക്കാതിരിക്കാന്‍ കഴിയില്ലെന്നും കണക്കുകൂട്ടലുണ്ട്.
https://www.facebook.com/Malayalivartha


























