ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്ക്കും മതവിശ്വാസത്തിൻ്റെ ഭാഗമായി ഹിജ്ജാബ്ബ് അണിയാൻ കഴിയില്ല; അത് ഇസ്ലാമിക ഫാസിസത്തിൻ്റെ ചാക്കിനുള്ളിൽ കയറും പോലെയാണ്; അതിൽ നിന്ന് ഇറങ്ങിയാൽ കൊല്ലപ്പെടാൻ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടും; ഒന്നും പറ്റിയില്ലങ്കിൽ വ്യഭിചാര ചാപ്പ അടിച്ച്, അവളുടെ ശരീര ഭാഗങ്ങൾക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കും; ഇറാനിലെ ഇരുപത്തിരണ്ടുകാരിയുടെ മരണത്തിൽ പൊട്ടിത്തെറിച്ച്‍ ജസ്‌ല

ഹിജാബ് നിയമം ലംഘിച്ചെന്ന പേരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവതി മരിച്ചിരുന്നു.ഈ സംഭവത്തില്‍ പൊട്ടിത്തെറിച്ച് രംഗത്ത് വന്നിരിക്കുകയാണ് ജസ്‌ലമാടശേരി. ജസ്ലയുടെ വാക്കുകൾ ഇങ്ങനെ; ആത്മാഭിമാനമുള്ള ഒരൊറ്റ മുസ്ലീം സ്ത്രീയ്ക്കും മതവിശ്വാസത്തിൻ്റെ ഭാഗമായി ഹിജ്ജാബ്ബ് അണിയാൻ കഴിയില്ല. അത് ഇസ്ലാമിക ഫാസിസത്തിൻ്റെ ചാക്കിനുള്ളിൽ കയറും പോലെ തന്നെയാണ്.
അതിൽ നിന്ന് ഇറങ്ങിയാൽ കൊല്ലപ്പെടാൻ സാദ്ധ്യതയുള്ളിടത്ത് ആ മുസ്ലീം സ്ത്രീ കൊല്ലപ്പെടും. അല്ലാത്തിടത്ത് ഒറ്റപ്പെടുത്തി അക്രമിച്ച് നാടുകടത്തും. ഒന്നും പറ്റിയില്ലങ്കിൽ വ്യഭിചാര ചാപ്പ അടിച്ച്, അവളുടെ ശരീര ഭാഗങ്ങൾക്ക് വില നിലവാര പട്ടിക തയ്യാറാക്കി പ്രസിദ്ദീകരിക്കുമെന്ന് പറഞ്ഞാണ് ജസ്‌ല മാടശേരി തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.
അതേസമയം സെപ്തംബര്‍ 17നായിരുന്നു മഹ്‌സ് അമിനി എന്ന 22 വയസ്സുകാരിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചികിത്സയിലിരിക്കെ പെൺകുട്ടി മരിച്ചു. ഹിജാബ് നിയമം ലംഘിച്ചെന്ന പേരിൽ മഹ്‌സയെ ടെഹ്റാനില്‍ നിന്ന് ഇറാനിലെ 'സദാചാര പോലീസ്' ആയ 'ഗഷ്തെ ഇര്‍ഷാദ്' അറസ്റ്റ് ചെയ്യുകയായിരുന്നു. അറസ്റ്റ് കഴിഞ്ഞപ്പോൾ ആശുപത്രിയില്‍ ചികിത്സയിലാകുകയും ചെയ്തു. മഹ്‌സ വെള്ളിയാഴ്ച മരണപ്പെട്ടു.
പോലീസിന്റെ മര്‍ദനമാണ് യുവതിയുടെ മരണത്തിന് കാരണമായതെന്ന ആരോപണം ശക്തമാകുകയാണ്. അറസ്റ്റ് ചെയ്തതിന് പിന്നാലെ മഹ്സയ്ക്ക് തലയ്ക്ക് മര്‍ദനമേറ്റു. ഇതാണ് മരണത്തിന് കാരണമായതെന്നാണ് പരാതി. ഈ സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. മഹ്‌സ അമിനിയുടെ ശവസംസ്‌കാര ചടങ്ങിനിടെ നൂറുകണക്കിന് സ്ത്രീകൾ ശിരോവസ്ത്രം അഴിച്ചു മാറ്റി പ്രതിഷേധിക്കുകയായിരുന്നു. 'ഏകാധിപതിക്ക് മരണം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























