ഇന്നലെ വൈകുന്നേരം ടിക്കറ്റ് എടുക്കാൻ ഇറങ്ങിയപ്പോൾ 50 രൂപ കുറവ്; ഉടനെ മകന്റെ കുടുക്ക പൊട്ടിച്ച് പണമെടുത്ത് കൊണ്ട് പോയി; ആദ്യം ഫലം നോക്കിയപ്പോൾ ഒരു നമ്പറിന് സമ്മാനം പോയെന്ന് തോന്നി; കുളിച്ചിട്ട് വീണ്ടും വന്നു നോക്കിയപ്പോൾ ആ ഭാഗ്യവാൻ താനെന്നെന്ന് മനസിലായി; കട ബാധ്യതയുള്ളതിനാൽ മലേഷ്യയിലേക്ക് പോകാനിരിക്കവെയാണ് ഭാഗ്യം കനിഞ്ഞത്; ആറു മാസം ഗർഭിണിയായ ഭാര്യക്കൊപ്പം സന്തോഷം പങ്കു വച്ച് ഓണം ബംബർ ഭാഗ്യവാൻ അനൂപ്

ശ്രീവരാഗം സ്വദേശിയും ഓട്ടോ ഡ്രൈവറുമായ അനൂപിനാണ് ഇപ്രാവശ്യത്തെ തിരുവോണ ബംബർ കിട്ടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് അനൂപ് ടിക്കറ്റ് എടുക്കാൻ പോയത്. ടിക്കറ്റിന്റെ വില 500 രൂപയായിരുന്നു ഇതിൽ 50 രൂപ കുറവുണ്ടായിരുന്നു. അപ്പോൾ മകന്റെ കുടുക്ക പൊട്ടിച്ചായിരുന്നു ടിക്കറ്റ് എടുക്കാൻ വേണ്ടി പോയത്. ഒറ്റ ടിക്കറ്റ് മാത്രമേ അനൂപ് എടുത്തുള്ളൂ.
ഓട്ടോ എടുക്കുന്നതുമായി ബന്ധപ്പെട്ട് മറ്റും കുറെ കടമുണ്ട്. ആ കടമെല്ലാം വീട്ടാനാണ് അനൂപിവിന്റെ ഇപ്പോഴത്തെ പദ്ധതി. കൂടുതൽ ശമ്പളം കിട്ടുക എന്ന ലക്ഷ്യത്തോടെ മലേഷ്യയിലേക്ക് പോകാൻ ഇരിക്കുകയായിരുന്നു അനൂപ്. ഭാര്യ ആറുമാസം ഗർഭിണിയാണ്. ഓട്ടോ ഡ്രൈവർ ആയതു കൊണ്ട് തന്നെ അദ്ദേഹം തനിക്ക് അടിച്ച ലോട്ടറിയുമായി ഏജൻസിയിലേക്ക് പോകുന്ന വഴിക്ക് എല്ലാവരും അദ്ദേഹത്തെ അഭിനന്ദിക്കുകയുണ്ടായി.
ലോട്ടറി അടിച്ചതിൽ സന്തോഷം ഉണ്ടെന്ന് അനൂപിവിന്റെ ഭാര്യ പ്രതികരിക്കുകയുണ്ടായി. തന്റെ മകന് കുറെ കടമുണ്ട് എന്നാണ് അനൂപിന്റെ അമ്മ പ്രതികരിച്ചത്. എന്തായാലും ലോട്ടറി അടിച്ചതിന്റെ സന്തോഷത്തിലാണ് അനൂപും കുടുംബവും. കുളിച്ചിട്ട് വന്നു നോക്കിയപ്പോഴാണ് സമ്മാനം കിട്ടി എന്ന് അറിഞ്ഞത് . ആദ്യം നോക്കിയപ്പോൾ ഒരു നമ്പറിന് സമ്മാനം പോയി എന്നാണ് മനസിലായത്. എന്നാൽ പിന്നീട് നോക്കിയപ്പോഴാണ് സമ്മാനം അവർക്ക് തന്നെയാണ് കിട്ടിയത് എന്ന് മനസ്സിലായതെന്നും അനൂപിന്റെ ഭാര്യ പ്രതികരിച്ചു.
അതേസമയം TJ750605 എന്ന ഭാഗ്യ നമ്പറിനാണ് ഒന്നാം സമ്മാനം. ഇന്നലെ വൈകുന്നേരമാണ് അനൂപ് ടിക്കറ്റ് എടുത്തത്. അഡീഷനൽ പ്രിന്റിങ്ങിൽ വന്നതാണ് ഏഴ് എന്ന സീരിസ്. തിരുവനന്തപുരത്തെ ഓഫിസിൽ നിന്ന് ഇന്നലെ വാങ്ങി, പഴവങ്ങാടിയിലെ ബ്രാഞ്ചിൽ കൊടുത്ത ടിക്കറ്റുകളിൽ ഒന്നാണിത്. എന്തായാലും ഭാഗ്യവാനെ മലയാളികൾ തിരിച്ചറിഞ്ഞിരിക്കുന്നു.
രണ്ടാം സമ്മാനം TG 270912 എന്ന നമ്പറിനും, മൂന്നാം സമ്മാനം TA 292922, TB 479040, TC 204579, TD 545669 എന്നീ നമ്പറുകൾക്കുമാണ് ലഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ഗോർക്കി ഭവനിൽ ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ സാന്നിധ്യത്തിലായിരുന്നു നറുക്കെടുപ്പ് നടന്നത്. സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപയാണ് ഒന്നാം സമ്മാനം. എന്നാൽ വിവിധ നികുതികൾ കഴിഞ്ഞ് 15 കോടി 75 ലക്ഷം രൂപയാവും ഭാഗ്യശാലിയുടെ കയ്യിൽ കിട്ടുക. ഭാഗ്യക്കുറിയുടെ ഈ വർഷത്തെ തിരുവോണം ബമ്പറിന് റെക്കോർഡ് വില്പനയാണ് നടന്നത്.
67 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. അതിൽ 66 ലക്ഷത്തിലേറെ ടിക്കറ്റുകളും വിറ്റുപോയി. ടിക്കറ്റ് വിൽപ്പനയിൽ ഏറ്റവും മുന്നിൽ പാലക്കാട് ജില്ലയാണ്. ജില്ലയിൽ മാത്രം 10 ലക്ഷം ടിക്കറ്റുകളാണ് വിറ്റുപോയത്. രണ്ടാം സ്ഥാനത്തെത്തിയത് തൃശൂരും മൂന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയുമാണ്.
https://www.facebook.com/Malayalivartha


























