തുടക്കത്തിൽ തന്നെ അടിച്ച് പൊളിച്ച് ജീവിക്കരുത്; രണ്ടു വർഷത്തേക്ക് ആ പണം തൊടരുത്; പണം 'ഈ രീതിക്ക്' ഉപയോഗിച്ചാൽ മുതലും പലിശയും പോകും; ആർഭാടങ്ങളില്ലാതെ ജീവിക്കണം; നികുതി അടയ്ക്കാൻ പണമില്ലാത്ത അവസ്ഥയുണ്ടാകരുത്; പണം ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ പല സ്വന്തക്കാരും ബന്ധുക്കാരും ശത്രുക്കളായി; ലോട്ടറി അടിച്ച പണം കൊണ്ട് താനിതു വരെ ജീവിക്കാൻ തുടങ്ങിയിട്ടില്ല; ആ പണം കൊണ്ട് ആദ്യം ചെയ്യേണ്ടത് 'ഇതാണ്'! ഓണം ബംബർ വിജയി അനൂപിന് ഉപദേശവുമായി കഴിഞ്ഞ വർഷത്തെ ഓണം ബംബർ വിജയി ജയപാലൻ

ഈ പ്രാവശ്യത്തെ ഓണം ബംബർ വിജയി അനൂപിനെ മലയാളികൾ അറിഞ്ഞു കഴിഞ്ഞു അല്ലേ ? എന്നാൽ കഴിഞ്ഞ ഓണം ബംബർ വിജയി ജയപാലൻ കൂടെ ഇപ്പോൾ ശ്രദ്ധേയമാകുകയാണ്. കാരണം അദ്ദേഹം അനൂപിന് ചില ഉപദേശങ്ങൾ നൽകുകയാണ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; ലോട്ടറി അടിച്ച പണം കൊണ്ട് താനിതുവരെ ജീവിക്കാൻ തുടങ്ങിയിട്ടില്ല. ലോട്ടറി അടിച്ചു കഴിഞ്ഞാൽ രണ്ടു വർഷത്തേക്ക് ആ തുക ആർക്കും കൊടുക്കരുത്.
ആദ്യം തന്നെ പണം ഉപയോഗിക്കാൻ നിന്നാൽ മുതലും പോകും പലിശയും പോകും എന്ന അവസ്ഥയിലാകും. പണം സൂക്ഷിച്ച് കൈകാര്യം ചെയ്യുക. തുടക്കത്തിൽ തന്നെ അടിച്ചു പൊളിച്ചു ജീവിക്കണ്ട. ഈ പണം കൊണ്ട് ജീവിക്കാനുള്ള മാർഗം കണ്ടെത്തുക. ശേഷം മറ്റുള്ളവരെ സഹായിക്കണം. ഇല്ലെങ്കിൽ മുതലും പലിശയും എല്ലാം പോകും. സഹായം ആവശ്യപ്പെട്ടു എല്ലാ ദിവസവും ആൾക്കാർ വരുമായിരുന്നു. നമുക്ക് എല്ലാവരെയും സഹായിക്കാനാകാത്ത അവസ്ഥയാണ് ഉള്ളത്.
ടിക്കറ്റ് ബാങ്കിൽ ഏൽപ്പിക്കണം. പണം കിട്ടി കഴിയുമ്പോൾ ഫിക്സ്ഡ് ഡിപ്പോസിറ്റ് ആയി രണ്ടു കൊല്ലം ഇട്ടേക്കണം. രണ്ടു തവണ നികുതി അടയ്ക്കേണ്ടതായിട്ടുണ്ട്. പണം ചെലവാക്കിയാൽ നികുതി അടയ്ക്കാൻ പണമില്ലാത്ത അവസ്ഥ വരും. നികുതിയൊക്കെക്കൊടുത്ത് ഇപ്പോഴാണ് ഫ്രീ ആയത്. ഇനി വരുമാനം കിട്ടുന്ന എന്തെങ്കിലും കാര്യം തുടങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ആർഭാടങ്ങളില്ലാതെ ജീവിക്കണം. രണ്ടു വർഷം കഴിയുമ്പോൾ പണം ചെലവാക്കുക.
പണം ചോദിച്ചിട്ട് കൊടുക്കാത്തതിനാൽ പല സ്വന്തക്കാരും ബന്ധുക്കാരും ശത്രുക്കളായി. നമ്മൾ കൊടുത്തു കഴിഞ്ഞാൽ നമുക്ക് ബുദ്ധിമുട്ടായില്ലേ? എല്ലാവരെയും സഹായിക്കാൻ പറ്റില്ല. പക്ഷേ, അത്യാവശ്യമുള്ള മൂന്ന്–നാല്–അഞ്ചുപേരെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























