ശത്രു രാജ്യമാണെങ്കിലും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് കയ്യടിച്ച് ചൈന നെഞ്ചു തകര്‍ന്ന് ബ്രിട്ടന്

ചൈന നമ്മുടെ ശത്രു രാജ്യമാണെങ്കിലും അവര്‍ നമ്മെ റെസ്‌പെക്ട് ചെയ്യുന്നത് ഇപ്പോഴത്തെ നമ്മുടെ അതിവേഗമുള്ള വളര്‍ച്ചയെയാണ്. മുമ്പും ഇന്ത്യയെ സൂചിപ്പിക്കുമ്പോള്‍ വേഗത്തില്‍ വളരുന്ന രാജ്യം എന്നാണ് പറയാറുള്ളത്. ചൈനീസ് മാധ്യമങ്ങളും ഈ രീതി തന്നെയാണ് പിന്തുടരുന്നത്. ഒളിംബിക്‌സ് വിഷയത്തില്‍ ഇന്ത്യ എടുത്ത നിലപാടിനെ പ്രശംസിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം മുമ്പ് ഉണ്ടായത്.
ഇപ്പോഴിതാ വീണ്ടും ഇന്ത്യയെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ചൈന. ലോകത്തെ അഞ്ചാമത്തെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയര്‍ന്നുവന്നതില്‍ അകമഴിഞ്ഞ് പ്രശംസിക്കുകയാണ് ചൈന. പാശ്ചാത്യ മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ തിരുത്തിക്കൊണ്ടാണ് ചൈന ഇന്ത്യയെ പ്രകീര്‍ത്തിച്ചത്. കോളനിവത്ക്കരണം നടത്തിയവരുടെ ഭാഗത്ത് നിന്ന് ലോകത്തെ കാണുകയും അറിയുകയും ചെയ്യുന്നത് അവസാനിപ്പിക്കുക എന്ന അടിക്കുറിപ്പോടെ ചൈനയുടെ വിദേശകാര്യ മന്ത്രി സാവോ ലിജിയാനാണ് പോസ്റ്റ് ട്വിറ്ററില്‍ പങ്കുവെച്ചത്.
ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയിലേക്കുള്ള ഇന്ത്യയുടെ കുതിപ്പിനെക്കുറിച്ചുള്ള ബ്ലൂംസ്ബര്‍ഗിന്റെ ട്വീറ്റ് തിരുത്തിയാണ് ലിജിയാന്‍ പങ്കുവെച്ചത്. സമ്പദ് വ്യവസ്ഥയില്‍ ബ്രിട്ടണ്‍ ഇന്ത്യയുടെ പിന്നിലായെന്നും ബ്രിട്ടീഷ് കോളനിയായിരുന്ന രാജ്യം മൂന്ന് മാസം കൊണ്ടാണ് ബ്രിട്ടണിനെ മറികടന്നത് എന്നുമാണ് ബ്ലൂംസ്ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
എന്നാല്‍ ഇത് തിരുത്തി ' നേരത്തെ തങ്ങളെ അടക്കിഭരിച്ചിരുന്ന രാജ്യത്തെ കടത്തിവെട്ടിക്കൊണ്ട് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയായി മുന്നേറിയിരിക്കുകയാണ്. 2021 ല്‍ അവസാനത്തെ മൂന്ന് മാസം കൊണ്ടാണ് ഇന്ത്യ ബ്രിട്ടണിനെ പിന്തളളിയത് എന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രി ട്വീറ്റ് ചെയ്തത്.
ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രസിദ്ധീകരിച്ച മൊത്ത ആഭ്യന്തര ഉല്‍പ്പാദന (ജിഡിപി) കണക്കുകള്‍ പ്രകാരം, 2021ലെ അവസാന 3 മാസങ്ങളിലാണ് (ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍) ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. യുകെയിലെ ജീവിതച്ചെലവിലുണ്ടായ വന്‍ കുതിച്ചുചാട്ടത്തിനിടയിലാണ് ഇന്ത്യ അഞ്ചാമത് സമ്പദ് വ്യവസ്ഥയിലേക്ക് ഉയര്‍ന്നത്. ഇന്ത്യ ഇനിയും മുന്നേറുമെന്നും യുകെ പിന്നോട്ട് പോകുമെന്നുമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യ 2021ലെ അവസാന മൂന്ന് മാസങ്ങളില്‍ യുകെയെ മറികടന്ന് അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുകയായിരുന്നു. അന്താരാഷ്ട്ര നാണയ നിധിയുടെ ജിഡിപി കണക്കുകള്‍ പ്രകാരം ആദ്യ പാദത്തില്‍ ഇന്ത്യ ലീഡ് ഉയര്‍ത്തി. യുഎസ് ഡോളറിനെ അടിസ്ഥാനമാക്കിയാണ് കണക്കുകൂട്ടല്‍.
ബ്രിട്ടന്റെ സാമ്പത്തിക മേഖല ഏതാനും നാളുകളായി അനിശ്ചിതത്വത്തിലാണ്. അനിയന്ത്രിതമായ വിലക്കയറ്റവും രാഷ്ട്രീയത്തിലെ അനിശ്ചിത്വവും ബ്രിട്ടന് വലിയ ആഘാതം ഏല്‍പ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര റാങ്കിംഗില്‍ യുകെയുടെ ഇടിവ് വരാന്‍ പോകുന്ന പ്രധാനമന്ത്രിക്ക് അനഭിലഷണീയമായ പശ്ചാത്തലമാണ്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ തിങ്കളാഴ്ച ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയെ തിരഞ്ഞെടുക്കും. വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് റണ്‍ ഓഫില്‍ മുന്‍ ചാന്‍സലര്‍ റിഷി സുനക്കിനെ പരാജയപ്പെടുത്തുമെന്നാണ് കണക്ക്കൂട്ടല്‍.
ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ അഭിപ്രായത്തില്‍ മാന്ദ്യം 2024 വരെ നീണ്ടുനില്‍ക്കും. ഇതിനു വിപരീതമായി, ഈ വര്‍ഷം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ 7 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമെന്ന് പ്രവചിക്കുന്നു. ഈ പാദത്തില്‍ ഇന്ത്യന്‍ സ്റ്റോക്കുകളില്‍ വലിയ തിരിച്ചുവരവാണ് ദൃശ്യമാകുന്നത്. എംഎസ്സിഐ എമര്‍ജിംഗ് മാര്‍ക്കറ്റ് ഇന്‍ഡക്‌സില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. മാര്‍ച്ച് വരെയുള്ള പാദത്തില്‍ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ വലുപ്പം പണത്തിന്റെ അടിസ്ഥാനത്തില്‍ 854.7 ബില്യണ്‍ ഡോളറാണ്. അതേസമയം യുകെയുടേത് 816 ബില്യണ്‍ ഡോളറായിരുന്നു.
https://www.facebook.com/Malayalivartha


























