തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം...കൈകൊണ്ട് മർദ്ദിക്കുകയും വടി കൊണ്ട് അടിച്ചോടിച്ചു... സംഭവത്തിൽ 3 പെൺ കുട്ടികൾ മർദ്ദനമേറ്റു...കുട്ടികളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു സംഭവം നടന്നത് ഈ മാസം നാലിന്..

തിരുവനന്തപുരം പോത്തൻകോട് വെള്ളാണിക്കൽ പാറയിൽ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം.സുഹൃത്തിന്‍റെ വീട്ടിലെത്തിയ കുട്ടികൾ സ്ഥലം കാണാനെത്തിയപ്പോഴായിരുന്നു ആക്രമണം. ഒരു സംഘമാളുകൾ തടഞ്ഞു നിർത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു. ശ്രീനാരായണപുരം സ്വദേശി മനീഷ് ആണ് കുട്ടികളെ മർദിച്ചത്.
കൈകൊണ്ട് മർദ്ദിക്കുകയും വടി കൊണ്ട് ദേഹത്ത് അടിക്കുകയും ചെയ്ത മനീഷ് കുട്ടികളെ ഓടിച്ചിട്ട് മർദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പോത്തൻകോട് പൊലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന ആക്ഷപമുണ്ട്. സംഭവത്തില്‍ ഒരാൾക്കെതിരെ മാത്രമാണ് പൊലീസ് ഇതുവരെ കേസെടുത്തത്.
https://www.facebook.com/Malayalivartha


























