ഇന്ത്യൻ കുടുംബങ്ങളിലെ ശീലങ്ങൾ മാറുന്നു, ഇപ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധ നൽകുന്നത് ഈ ഉപകരണങ്ങൾ വാങ്ങാൻ...വാട്ടർ പ്യൂരിഫയറുകൾ, വാക്വം ക്ലീനർ, ജ്യൂസർ മിക്സർ, ഗ്രൈൻഡറുകൾ, മൈക്രോവേവ് എന്നീ ചെറു വീട്ടുപകരണങ്ങൾ വാങ്ങുന്നതിനാണ് കൂടുതൽ ശ്രദ്ധ...

തിരക്കേറിയ നഗര ജീവിതശൈലി, അണുകുടുംബങ്ങളുടെ എണ്ണത്തിലെ വർധന, കുറഞ്ഞ സമയത്തിനുള്ളിൽ ദൈനംദിന ജോലികൾ പൂർത്തിയാക്കൽ തുടങ്ങിയ ആവശ്യങ്ങളാണ് ഒരു കാലത്ത് അനാവശ്യമെന്ന് കരുതിയിരുന്ന ഈ ഉപകരണങ്ങളിലേക്ക് കണ്ണ് പതിയാൻ കാരണം. ഇതിനൊപ്പം ഈ ഉപകരണങ്ങളിൽ അടുത്തിടെ നിർമ്മാതാക്കൾ വരുത്തിയ സാങ്കേതിക മെച്ചപ്പെടുത്തലുകളും ആളുകളെ ആകർഷിക്കുന്നുണ്ട്. ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പഴയ ഉൽപ്പന്നം പുതിയതിലേക്ക് മാറ്റാനും ആളുകൾ താത്പര്യപ്പെടുന്നതും വിൽപ്പന വർദ്ധിപ്പിക്കുന്നു.
ഗൃഹോപകരണങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യം മനസിലാക്കി പുതിയ നിരവധി കമ്പനികളാണ് ഈ മേഖലയിൽ പ്രവേശിച്ചിരിക്കുന്നത്. 27ലധികം പുതിയ ബ്രാൻഡുകൾ ഈ സെഗ്‌മെന്റിൽ പ്രവേശിച്ചു. റോബോട്ടിക് വാക്വം ക്ലീനർ, ടച്ച് മിക്സർ ഗ്രൈൻഡറുകൾ തുടങ്ങിയ പുതിയവ ഏറെ സ്വീകാര്യമായി തീർന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha


























