രണ്ടുപേർ റോഡിൽ നിന്ന് കൈകാണിച്ച് ലിഫ്റ്റ് ചോദിച്ചു; വാഹനത്തിൽ പെട്രോൾ തീർന്നു; അടുത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങാൻ ലിഫ്റ്റ് തരണമെന്നായിരുന്നു ആവശ്യം; അവരിൽ ഒരാളെ തന്നോടൊപ്പം കയറ്റി; കുറച്ച് ദൂരം ചെന്നപ്പോൾ സംഭവിച്ചത് മറ്റൊന്ന്! മുതുകിൽ ശക്തിയേറിയ കുത്ത്; കുത്തേറ്റതോടെ തല കറങ്ങി; അപരിചതർക്ക് ലിഫ്റ്റ് കൊടുത്ത യുവാവിന് ദാരുണാന്ത്യം!!! പരിശോധനയിൽ പോലീസ് കണ്ടത് ഞെട്ടിക്കുന്നത്

അപരിചതർക്ക് ലിഫ്റ്റ് കൊടുക്കുന്നവരുണ്ടോ? എന്നാൽ നിങ്ങൾ ഈ വിവരം അറിഞ്ഞിരിക്കണം. തെലങ്കാനയിൽ ഉണ്ടായിരിക്കുന്നത് വളരെ ഗൗരവകരമായ ഒരു സംഭവമാണ്. യുവാവ് ലിഫ്റ്റ് നൽകിയത് വഴി യുവാവിന് ജീവൻ നഷ്ടമായി. യുവാവിനെ പിന്നിലിരുന്ന വ്യക്തി വിഷം കുത്തി വച്ച് കൊലപ്പെടുത്തി. ഖമ്മം ജില്ലയിലെ മുദിഗൊണ്ട മണ്ഡലത്തിലെ വല്ലഭി ഗ്രാമത്തിന് അടുത്താണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
ജമാൽ സാഹിബ് എന്നയാൾക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ; ഗാന്രായ് ഗ്രാമത്തിൽ നിന്ന് ഭാര്യയെ തിരികെ കൊണ്ടു വരാൻ ജമാൽ സാഹിബ് ഇരുചക്രവാഹനത്തിൽ പോകുകയായിരുന്നു. മുടിഗോണ്ട മണ്ഡലിലെ വല്ലഭിയിൽ എത്തിയപ്പോൾ രണ്ടുപേർ റോഡിൽ നിന്ന് കൈകാണിച്ച് ലിഫ്റ്റ് ചോദിക്കുകയായിരുന്നു.
വാഹനത്തിൽ പെട്രോൾ തീർന്നു. അടുത്തുള്ള പമ്പിൽ നിന്ന് പെട്രോൾ വാങ്ങാൻ ലിഫ്റ്റ് തരണമെന്നായിരുന്നു സഹായം ചോദിച്ചത്. അവരിൽ ഒരാളെ തന്നോടൊപ്പം കയറ്റി ഇയാൾ പോയി. കുറച്ച് ദൂരം ജമാൽ തന്റെ വാഹനം ഓടിച്ചു. അപ്പോൾ പിന്നിലിരുന്ന വ്യക്തി മുതുകിൽ മൂർച്ചയേറിയ ആയുധം കൊണ്ടു കുത്തി. വാഹനത്തിന്റെ വേഗം കുറച്ച സമയം പിന്നിലിരുന്ന വ്യക്തി പിന്നാലെ വന്ന് ബൈക്കിൽ കയറി രക്ഷപ്പെടുകയായിരുന്നു. ജമാലിന് തലചുറ്റുന്നതായി തോന്നി. ബൈക്ക് വേഗം കുറച്ച് ഓടിച്ചിട്ട് ആളുകൾ ഉള്ളിടത്ത് നിർത്തി വെള്ളം ചോദിച്ചു.
വെള്ളം കുടിച്ച ശേഷം ഫോണിൽ ഭാര്യയെ വിളിക്കാൻ നാട്ടുകാരോട് പറഞ്ഞു. ഭാര്യയോടും അക്രമിയെ കുറിച്ച് പറഞ്ഞു. ശേഷം ഇയാൾ കുഴഞ്ഞു വീണു. നാട്ടുകാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു . അപ്പോഴേക്കും മരിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിറിഞ്ച് കണ്ടെത്തി. വിഷമടങ്ങിയ വസ്തു അക്രമി ഇയാളിൽ കുത്തി വച്ചുവെന്നാണ് നിഗമനം. നായ്ക്കളെ കൊല്ലാൻ ഉപയോഗിക്കുന്ന മാരകമായ രാസവസ്തു ജമാൽ സാഹിബിന് നൽകിയതാണെന്നാണ് നിഗമനം.
https://www.facebook.com/Malayalivartha


























