സിറിയയിലെ ഭീകരരുമായി അടുത്ത ബന്ധം! രാജ്യത്തെ തകർക്കാനുള്ള പദ്ധതി.... തകർത്തെറിഞ്ഞു... കേരളത്തിൽ വലവിരിച്ച് എൻഐഎ സംഘം

ഭീകര സംഘടനയായ ഐ.എസുമായി ചേർന്ന് ഇന്ത്യയെ നശിപ്പിക്കാൻ പ്രവർത്തിച്ചു എന്ന് കണ്ടെത്തിയ കേസിൽ എൻ.ഐ.എ. അറസ്‌റ്റ് ചെയ്‌ത കോഴിക്കോട് കൊടുവള്ളി സ്വദേശി അബു മറിയമെന്ന ഷൈബു നിഹാർ കുറ്റക്കാരനാണെന്ന് എറണാകുളത്തെ പ്രത്യേക എൻ.ഐ.എ. കോടതി കണ്ടെത്തിയിരിക്കുകയാണ്.
ബഹ്‌റൈനിൽ പരസ്യക്കമ്പനി നടത്തിയിരുന്ന ഷൈബു അവിടെ അൽ അൻസർ സലഫി സെന്ററിൽ ഐ.എസ്. നടത്തിയ പരിശീലന ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഇയാൾക്കൊപ്പം പങ്കെടുത്ത 12 മലയാളികളിൽ എട്ടു പേർ പിന്നീട് സിറിയയിലേക്ക് പോയി ഐ.എസിൽ ചേർന്നതായി കണ്ടെത്തി. ബഹ്‌റൈനിൽ അകത്താകും എന്ന് ബോധ്യപ്പെട്ടതോടെ ഘട്ടത്തിൽ ഷൈബു ഖത്തറിലേക്ക് കടന്നു. അവിടെയും പരസ്യക്കമ്പനി തുടങ്ങിയ ഇയാൾ ഐ.എസുമായുള്ള ബന്ധം തുടരുകയായിരുന്നു.
കേരളത്തിൽനിന്ന് ഭീകര സംഘടനയായ ഐ.എസുമായി ചേർന്നു പ്രവർത്തിച്ചതിന് കേരളത്തിൽ കോടതി ശിക്ഷിക്കാൻപോകുന്ന ആറാമത് കേസാണിത് എന്ന പ്രത്യേകതയുമുണ്ട്. 2016 ഓഗസ്‌റ്റ് മുതൽ അൻസാറുൽ ഖലീഫ എന്ന പേരിൽ ഐ.എസിന്റെ ഘടകം രൂപീകരിച്ച് പ്രവർത്തിക്കുകയും ആക്രമണങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ചെയ്‌തതിന് ഏഴുപ്രതികളെ നേരത്തെ ശിക്ഷിച്ചിരുന്നു.
2016 ഒക്‌ടോബർ രണ്ടിന് കനകമലയിൽ രഹസ്യയോഗം ചേരുന്നതിനിടെയാണ് എൻ.ഐ.എ സംഘം ഇവരെ പിടികൂടിയത്. ഇതിനു പുറമെ സംഘത്തിൽപ്പെട്ട സുബ്‌ഹാനി രാജ ഐ.എസ്. കേന്ദ്രത്തിലേക്കു പോയതായി ചൂണ്ടിക്കാട്ടി മറ്റൊരുകേസുമുണ്ടായി. ഷാജഹാൻ വള്ളവക്കണ്ടി, കനകമല കേസിലെ പ്രതി അബ്‌ദുൾ റാഷിദിന്റെ രണ്ടാംഭാര്യ ബിഹാറുകാരി ജാസ്‌മിൻ, ബിരിയാണി ഹംസ എന്നിവരെയും വിവിധ കേസുകളിൽ ശിക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha


























