കശ്മീർ താഴ്‌വരയിൽ മൂന്നാണ്ടിന് ശേഷം ആ സ്വപ്നം പൂവണിഞ്ഞു! കേന്ദ്രത്തിന്റെ കിടിലൻ സമ്മാനം

നീണ്ട 30 വർഷത്തെ ഇടവേളയ്ക്കു ശേഷം കശ്മീർ താഴ്‌വരയിൽ സിനിമാ തിയറ്ററുകൾ തുറന്നു. കശ്മീരിലെ ആദ്യ മൾട്ടിപ്ലക്സ് തിയേറ്റർ ചൊവ്വാഴ്ച മുതൽ പ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. മുപ്പതുവർഷങ്ങൾക്കുശേഷമാണ് കശ്മീരിൽ വീണ്ടും സിനിമാ തിയറ്ററുകൾ തുറന്ന് പ്രവർത്തിക്കുന്നത്. ദക്ഷിണ കാശ്മീരിലെ പുൽവാമയിലും ഷോപ്പിയാനിലുമായി 3 തിയറ്ററുകളാണ് തുറന്നത്. ശ്രീനഗറിലെ ബദാമി ബാഗ് കന്റോൺമെന്റിന് സമീപമുള്ള ശിവപോറയിലാണ് തിയേറ്ററുള്ളത്. മൂന്ന് സിനിമാ തിയേറ്ററുകളിലായി ആകെ 520 സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
സിനിമ തിയേറ്ററിൽ ഇതുവരെ പോയിട്ടില്ലാത്തവരാണ് താഴ്‌വരയിൽ വളർന്നു വന്ന ഒരു തലമുറ. കശ്മീരിൽ നിന്ന് ഏറ്റവും അടുത്ത് സിനിമാ തിയേറ്ററുള്ളത് 300 കിലോമീറ്റർ അകലെയുള്ള ജമ്മുവിലാണ്. ഡിവിഡികളും പെൻഡ്രൈവുകളും ഇന്റർനെറ്റും ഉപയോഗിച്ച്, പ്രദേശവാസികൾ ചെറിയ സ്ക്രീനുകളിൽ സിനിമ കണ്ടിരിക്കാം. അതിനാണ് ഇപ്പോൾ ഒരു മാറ്റം സംഭവിച്ചിരിക്കുന്നത്.
ജമ്മു കശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് തിയറ്ററുകൾ ഉദ്ഘാടനം ചെയ്തത്. ഇതൊരു ചരിത്ര ദിനമാണെന്നും യുവാക്കൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ തിയറ്ററുകൾ തുറക്കുന്നത് വഴി സാധിക്കുമെന്നും മനോജ് സിൻഹ പറഞ്ഞു. 'ജമ്മു കശ്മീരിന് ഇത് ചരിത്ര ദിനം. പുൽവാമയിലും ഷോപ്പിയാനിലും മൾട്ടിപർപ്പസ് സിനിമാ ഹാളുകൾ ഉദ്ഘാടനം ചെയ്തു. സിനിമാ പ്രദർശനം, ഇൻഫോടൈൻമെന്റ്, നൈപുണ്യ വികസന പരിപാടികൾ തുടങ്ങിയ സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്നു'- എന്നാണ് ഗവർണറുടെ ഓഫീസ് ട്വീറ്റ് ചെയ്തത്.
I NOX ആണ് മൾട്ടിപ്ലക്‌സുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരേസമയം അഞ്ഞൂറിലധികം പേർക്ക് ഇരിക്കാവുന്ന മൂന്ന് വലിയ സ്‌ക്രീനുകളാണുളളത്. നിലവിൽ ടിക്കറ്റുകൾ നേരിട്ട് കൗണ്ടറിൽ നിന്നാണ് നൽകുന്നത്. ഉടൻ തന്നെ ഓൺലൈനായി ബുക്ക് ചെയ്യാനുളള സംവിധാനം ഉണ്ടാക്കുമെന്ന് തിയറ്റർ ഉടമകൾ അറിയിച്ചു.
ആമിർ ഖാൻ നായകനായ ലാൽ സിംഗ് ചദ്ദയാണ് രണ്ട് തിയറ്ററുകളിലും ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. സ്ഥിരം പ്രദർശനം 30 മുതലാണ് ആരംഭിക്കുന്നത്. വൈകാതെ മറ്റു ഭാഗങ്ങളിലും തിയറ്ററുകൾ തുറക്കും. സെപ്റ്റംബർ മുപ്പതോടെ സെയ്ഫ് അലി ഖാൻ- ഹ്വിത്വിക് റോഷൻ ചിത്രം വിക്രം വേദയുടെ പ്രീമിയർ നടക്കും. പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് 1990-കളിലാണ് ജമ്മു കശ്മീരിൽ സിനിമാ തിയറ്ററുകൾ അടച്ചുപൂട്ടിയത്.
https://www.facebook.com/Malayalivartha


























