രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണ്; ഗവർണർ സാധാരണ നിന്ന് പറയാറുളളത് ഇരുന്നു പറഞ്ഞുവെന്നേയുള്ളൂ; കേന്ദ്ര ഏജന്‍റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നു; വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത്; ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകി; ഗവർണറെ വിമർശിച്ച് മുഖ്യമന്ത്രി

ഗവർണറുടെ ആരോപണ ശരങ്ങൾക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. രാജ്ഭവൻ വാർത്ത സമ്മേളനം രാജ്യത്ത് അസാധാരണമാണെന്നാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുന്നത്. ഗവർണർ സാധാരണ നിന്ന് പറയാറുളളത് ഇരുന്നു പറഞ്ഞുവെന്നേയുള്ളൂ. സർക്കാർ-ഗവർണർ ആശയ വിനിമയത്തിന് മാർഗങ്ങൾ ഉണ്ട്. വിയോജിപ്പ് അറിയിക്കാം. എന്നാൽ ഗവർണർ അത് ചെയ്യുന്നതിന് പകരം
പരസ്യ നിലപാട് എടുക്കുകയായിരുന്നു. മന്ത്രിസഭ തീരുമാനം അനുസരിച്ച് ഗവർണർ പ്രവർത്തിക്കണമെന്നാണ് ഭരണഘടന പറയുന്നത് . മന്ത്രി സഭ തീരുമാനം നിരസിക്കാൻ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി വിധി പറഞ്ഞതും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. . കേന്ദ്ര ഏജന്‍റ് പോലെ പല ഇടത്തും ഗവര്‍ണര്‍ പെരുമാറുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി . അദ്ദേഹം നടത്തിയ വാർത്ത സമ്മേളനത്തിൽ ആര്‍എസ്എസിനെയാണ് പ്രശംസിച്ചത് . ആര്‍എസ്എസിന് സ്നേഹം വാരിക്കോരി നൽകിയെന്നും മുഖ്യമന്ത്രി പരിഹസിച്ചു
1986 മുതൽ അദ്ദേഹത്തിവ് ആര്‍എസ്എസ് ബന്ധം ഉണ്ടെന്ന് പറയുന്നു. കേരളത്തിലെ പൊതു സമൂഹത്തിനും എല്‍ഡിഎഫിനും ആര്‍എസ്എസിനോട് കൃത്യമായ നിലപാട് ഉണ്ട്. സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ വേവലാതി പറയുകയാണ് ഗവര്‍ണര്‍. എന്നാൽ എപ്പോഴും കൊലപാതകങ്ങളിൽ ആര്‍എസ്എസ് ഉണ്ടെന്ന കാര്യം ഓർക്കണം.
നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചുവെന്ന് ഗവര്‍ണര്‍ പറഞ്ഞു . പക്ഷേ ഈ വാദത്തിന് രേഖയില്ല എന്നതാണ് സത്യാവസ്ഥ . , നെഹ്‌റു റിപബ്ലിക് ദിന പരേഡിൽ ആര്‍എസ്എസിനെ ക്ഷണിച്ചതിനോ ആര്‍എസ്എസ് പങ്കെടുത്തതിനോ രേഖകളില്ലെന്ന മറുപടി ബിജെപി അധികാരത്തിലിരിക്കുന്ന ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് . സംഘ പരിവാർ വാട്സ് അപ് ഗ്രൂപ്പിൽ നിന്നാണോ ഗവര്‍ണര്‍ വിവരം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു .
ഗവര്‍ണര്‍ സംസ്ഥാനത്തെ ഭരണഘടനാത്തലവനാണ്. എന്നാൽ ഭരണനിര്‍വഹണ അധികാരം തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനാണ്. മന്ത്രിസഭയുടെ സഹായവും ഉപദേശവും അനുസരിച്ചുവേണം ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നാണ് ഭരണഘടന അനുശാസിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ഗവര്‍ണര്‍ ഒപ്പിട്ട ഒരു നിയമത്തിനും തീരുമാനത്തിനും അദ്ദേഹത്തിന് വ്യക്തിപരമായി ഉത്തരവാദിത്തമില്ല. ആ ഉത്തരവാദിത്വം സര്‍ക്കാരിന്‍റെതാണ്.
രാജ്യത്തെ കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച കമ്മീഷന്‍ 1988 ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഗവര്‍ണര്‍ പദവിയെക്കുറിച്ച് പറയുന്നത് ഗവര്‍ണര്‍ ഒരു ഡിറ്റാച്ഡ് ഫിഗര്‍ ആവണമെന്നായിരുന്നു . സജീവ രാഷ്ട്രീയത്തില്‍ ഇടപെടാത്ത, ഭരണ പാര്‍ട്ടിയില്‍ അംഗമല്ലാത്ത ആളാവണം എന്നാണ്.
കേന്ദ്രത്തിന്‍റെ ഏജന്റിനെ പോലെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ പെരുമാറുന്നത് ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട് എന്നും ഗവർണ്ണർ ചൂണ്ടിക്കാണിച്ചു . ഭരണഘടനയും കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ച് പഠിച്ച വിവിധ കമ്മിറ്റികളും പറയുന്നതില്‍ നിന്നും വിപരീതമായി ഗവര്‍ണറുടെ ഓഫീസിനെ രാഷ്ട്രീയ ഉപജാപങ്ങളുടെ കേന്ദ്രമാക്കുകയാണ് എന്ന ശക്തമായ ആക്ഷേപമാണ് ഉയര്‍ന്നിട്ടുള്ളത്. അത് ഗൗരവമുള്ള വിഷയമാണ് എന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിക്കുകയുണ്ടായി. .
ഗാന്ധിജി വധിക്കപ്പെട്ടപ്പോള്‍ നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ വേവലാതി കൊള്ളുന്ന ഗവർണർ എക്കാലത്തും കേരളത്തിന്‍റെ രാഷ്ട്രീയ കൊലപാതകങ്ങളിലും സംഘട്ടനങ്ങളിലും ഒരു വശത്ത് മാറ്റമില്ലാതെ നിലകൊണ്ട ആര്‍എസ്എസിനെ പ്രകീര്‍ത്തിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു . അത് ജനാധിപത്യ ബോധവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന അടിസ്ഥാന മൂല്യങ്ങളില്‍ വിശ്വാസവും ഉള്ള ആര്‍ക്കും അംഗീകരിക്കാനാവുന്നതല്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha


























