ഒടുവിൽ നാണക്കേട് മാറി? AKG സെന്ററിൽ പടക്കമെറിഞ്ഞ വിരുതനെ പൊക്കി ക്രൈംബ്രാഞ്ച്... പ്രതിയെ കണ്ട് കെ. സുധാകരൻ ഞെട്ടി!

വിവാദങ്ങൾ നിറഞ്ഞ രണ്ട് മാസങ്ങൾക്ക് ശേഷം എകെജി സെന്‍റിന് നേരെ പടക്കമെറിഞ്ഞ കേസില്‍ പ്രതിയെ പിടികൂടിയിരിക്കുകയാണ്. മൺവിള സ്വദേശി ജിതിനെയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍.
കഴിഞ്ഞ ജൂലൈ 30 ന് അർദ്ധരാത്രിയിലാണ് എകെജി സെന്‍ററിന് നേരെ പടക്കമേറുണ്ടായത്. ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തല്‍. യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് പിടിയിലായ ജിതിന്‍. ഇയാളെ കവടിയാറിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യുകയാണ്.
ജൂണ്‍ 30ന് രാത്രി 11.25നാണ് എകെജി സെന്ററിന്റെ മുഖ്യകവാടത്തിനു സമീപത്തുള്ള ഹാളിന്റെ ഗേറ്റിലൂടെ സ്‌ഫോടക വസ്തു എറിഞ്ഞത്. 25 മീറ്റര്‍ അകലെ 7 പൊലീസുകാര്‍ കാവല്‍നില്‍ക്കുമ്പോള്‍ കുന്നുകുഴി ഭാഗത്തുനിന്ന് ബൈക്കിലെത്തിയ ആൾ സ്‌ഫോടക വസ്തു എറിയുകയായിരുന്നു. രാത്രി തന്നെ ഫോറൻസിക് സംഘമെത്തി പരിശോധന തുടങ്ങി. ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ആസ്ഥാനത്തെ ആക്രമണം വൻ വിവാദമായി മാറിയിരുന്നു. പ്രതിപക്ഷ പാർട്ടികൾക്കെതിരെ തന്നെയായിരുന്നു ആരോപണം ശക്തിപ്പെട്ടത്.
സംസ്ഥാനത്ത് ഉടനീളം വൻ പ്രതിഷേധത്തിന് വഴിതെളിച്ച സംഭവത്തിൽ പൊലീസ് അതിവേഗം നടപടി തുടങ്ങിയെങ്കിലും പ്രതിയിലേക്ക് എത്തിപ്പെടാൻ യാതൊരു തുമ്പും ലഭിച്ചിട്ടുണ്ടായിരുന്നില്ല. നഗരത്തിലെ മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി അന്വേഷണ സംഘം ഉണ്ടാക്കി. സ്കൂട്ടറിൽ ഒരാൾ വന്ന് പടക്കമെറിയുന്ന എകെജി സെന്‍ററിലെ സിസിടിവി ദൃശ്യമായിരുന്നു മുന്നിലെ ഏകപിടിവള്ളി.
സംഭവം നടന്ന് മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തുവന്ന ഈ സിസിടിവി ദൃശ്യത്തിനപ്പുറം ഒരുമാസം പിന്നിടുമ്പോഴും ഒന്നും കണ്ടെത്താനായില്ല. നൂറിലേറെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. പ്രതി സഞ്ചരിച്ചെന്ന സംശയിക്കുന്ന മോഡൽ ഡിയോ സ്കൂട്ടർ ഉടമകളെ മുഴുവൻ ചോദ്യം ചെയ്തു. പടക്കക്കച്ചടവക്കാരെ വരെ ചോദ്യം ചെയ്തു.
ഏറ്റവും ഒടുവിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാൻ ക്രൈബ്രാഞ്ചിന് സാധിച്ചത്. എന്നാൽ കോൺഗ്രസ് നേതാക്കൾ പറയുന്നത് മനപൂർവ്വം കുടുക്കിയതാണെന്നും തെളിവുകളിൽ തങ്ങൾക്ക് വിശ്വാസ്യതയില്ലെന്നുമാണ്.
https://www.facebook.com/Malayalivartha