പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ യുവാക്കളെ ഭീകര സംഘടനയുടെ ഭാഗമാകാന്‍ പ്രേരിപ്പിച്ചു; ഇസ്ലാമിക രാജ്യങ്ങള്‍ വഴി സാമ്പത്തിക സഹായം വന്ന വഴി; എന്‍ഐഎ റിപ്പോര്‍ട്ട് ഇങ്ങനെ

പോപ്പുലര്‍ ഫ്രണ്ട് ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി എന്‍ഐഎ. നേരത്തെ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സംഘടനയ്ക്ക് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. ഇതിന് പുറമേ ബംഗ്ലാദേശ് ,പാകിസ്താന്‍,തുര്‍ക്കി തുടങ്ങിയ ഇസ്ലാമിക രാജ്യങ്ങള്‍ വഴിയും സാമ്പത്തിക സഹായം ലഭിച്ചെന്ന വെളിപ്പെടുത്തലുകളാണ് പ്രതികള്‍ നടത്തിയിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരവാദ സംഘടനകളുമായി പോപ്പുലര്‍ ഫ്രണ്ട് ആശയ വിനിമയം നടത്തിയതായും എന്‍ഐഎ അന്വേഷണത്തില്‍ തെളിഞ്ഞു.
അന്താരാഷ്ട്ര ഭീകരസംഘടനകളായ ലഷ്‌കര്‍ഇത്വയ്ബ, ഐഎസ്, അല്‍ഖ്വയ്ദ എന്നീ സംഘടനകളുടെ ഭാഗമാകാന്‍ യുവാക്കളെ പ്രേരിപ്പിച്ചതായി എന്‍ഐഎയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി വിവിധയിടങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചതായും പ്രതികള്‍ സമ്മതിച്ചു. ഇന്ത്യയുടെ ശത്രു രാജ്യങ്ങളില്‍ നിന്നും എത്തിയ ഭീകരവാദികള്‍ക്ക് താമസവും സംരക്ഷണവും നല്‍കുന്നതിന് പ്രത്യേക വിഭാഗം രൂപീകരിച്ചിരുന്നതായും പ്രതികള്‍ വെളിപ്പെടുത്തി. മത സ്ഥാപനങ്ങളുടെ മറവിലാണ് ഭീകരവാദികള്‍ക്ക് അഭയം നല്‍കിയത്.
കേരളത്തിലെ പിഎഫ്‌ഐ നേതാക്കളാണ് കൂടുതലും യുവാക്കളെ പ്രേരിപ്പിച്ചിരുന്നതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തി ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാന്‍ പ്രതികള്‍ ശ്രമം നടത്തിയതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
പൊതു സമാധാനം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ മതവിഭാഗങ്ങള്‍ തമ്മില്‍ വര്‍ഗീയ ശത്രുത സൃഷ്ടിക്കാനും കേരളത്തിലെ പിഎഫ്‌ഐ നേതാക്കളും പ്രവര്‍ത്തകരും ശ്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഭരണ സംവിധാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച് ക്രമസമാധാനം താറുമാറാക്കാനും നേതാക്കള്‍ ശ്രമം നടത്തി. ഇതിനായി സര്‍ക്കാര്‍ നയങ്ങളെ തെറ്റായി വ്യഖ്യാനിച്ച് പ്രത്യേക തരം ആളുകളിലേക്ക് എത്തിച്ചു.
പ്രത്യേക വിഭാഗങ്ങളിലെ സമൂഹിക,മത നേതാക്കളെ ഇല്ലായ്മ ചെയ്യാന്‍ പദ്ധതിയിടുന്ന രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. സമൂഹത്തില്‍ കലാപം സൃഷ്ടിക്കുകയാണ് പിഎഫ്‌ഐയുടെ ലക്ഷ്യമെന്നത് പിടിച്ചെടുത്ത ഹിറ്റ് ലിസ്റ്റില്‍ നിന്നും വ്യക്തമാണ്. ബംഗ്ലാദേശ് അതിര്‍ത്തി കടന്നെത്തിയ നിരവധി ഭീകരര്‍ രാജ്യത്തിനകത്ത് തമ്പടിച്ചിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























