വടകരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വീട്ടുകാരറിയാതെ കുതിച്ചെത്തി പ്ലസ് വൺ വിദ്യാർഥി; പോലീസ് ഇടപ്പെട്ട് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടപ്പോൾ പതിനാറുകാരൻ പറഞ്ഞത് ആ ഒരൊറ്റ പരാതി; സ്നേഹത്തോടെ എല്ലാം കേട്ട മുഖ്യമന്ത്രി ചെയ്തത്! സിനിമയെ വെല്ലുന്ന സംഭവങ്ങൾ ഇങ്ങനെ!

കുറ്റ്യാടി കാക്കുനി സ്വദേശിയായ പ്ലസ് വൺ വിദ്യാർഥി ഒരു സാഹസം കാണിച്ചു. വടകരയിൽ നിന്ന് ഏറനാട് എക്സ്പ്രസിൽ കയറിയ കുറ്റ്യാടി വേളം പഞ്ചായത്ത് സ്വദേശിയായ ദേവനന്ദൻ, രാത്രി 9 മണിയോടെ തിരുവനന്തപുരത്ത് എത്തി. എന്തിനാണെന്നല്ലേ ? മുഖ്യമന്ത്രി പിണറായി വിജയനെ കാണാനാണ് ആ പയ്യൻ എത്തിയത്.
ഒടുവിൽ വീട്ടിൽ നിന്ന് ഒളിച്ചോടി തന്നെ കാണാനെത്തിയ പതിനാറുകാരനെ ഓഫിസിൽ വിളിച്ച് കാര്യങ്ങൾ മുഖ്യമന്ത്രി തിരക്കി. തമ്പാനൂരിൽ നിന്ന് ഓട്ടോയിൽ ക്ലിഫ് ഹൗസ് ഉള്ള ദേവസ്വം ബോർഡ് ജംക്‌ഷനിൽ എത്തി മുഖ്യമന്ത്രിയുടെ വീട്ടിലേക്കു പോകണം എന്ന് സുരക്ഷാ ചുമതലയുണ്ടായിരുന്ന പൊലീസുകാരോട് പറയുകയായിരുന്നു. അപ്പോൾ സംശയം തോന്നിയ പൊലീസുകാർ കുട്ടിയെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.
രാത്രി ഭക്ഷണം പൊലീസ് വാങ്ങിച്ച് കൊടുത്തു. കുട്ടി സുരക്ഷിതനാണെന്ന് പിതാവ് തറക്കണ്ടി രാജീവനെ അറിയിക്കുകയും ചെയ്തു. രാവിലെ രാജീവൻ മ്യൂസിയം സ്റ്റേഷനിലെത്തുകയും മുഖ്യമന്ത്രിയെ കാണാനാണ് വന്നത് എന്നു പറയുകയും ചെയ്തു. പൊലീസ് രാവിലെ ഈ കാര്യം അധികാരികളോട് പറഞ്ഞു. സംഭവം അറിഞ്ഞ മുഖ്യമന്ത്രി ദേവനന്ദനെയും പിതാവ് രാജീവനെയും ചേംബറിലേക്ക് വിളിപ്പിച്ചു. വീട്ടുകാർ ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് പണം പലിശയ്ക്കു വാങ്ങി. അതിന്റെ വായ്പാതിരിച്ചടവ് മുടങ്ങിയതോടെ അവർ ശല്യം ചെയ്യുകയാണ് എന്നാണ് ദേവനന്ദന്റെ പരാതി.
കാര്യങ്ങൾ കേട്ട മുഖ്യമന്ത്രി വീട്ടുകാരോട് പറയാതെ യാത്ര ചെയ്തതിന് വിദ്യാർഥിയെ സ്നേഹത്തോടെ ഉപദേശിക്കുകയുണ്ടായി. വീട്ടുകാരോട് പറയാതെ എവിടെയും പോകരുത് എന്ന് നിർദേശിച്ചു. അച്ഛനെയും മകനെയും യാത്രയാക്കുകയും ചെയ്തു .ദേവനന്ദന്റെ പരാതിയിൽ സർക്കാരിന് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് പരിശോധിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി കഴിഞ്ഞു.
https://www.facebook.com/Malayalivartha


























