പതിനഞ്ചുവയസുകാരിക്ക് വയറുവേദന! വീട്ടുക്കാർ ഉടൻ ആശുപത്രിയിലെത്തിച്ചു; പിറ്റേ ദിവസം പെൺകുട്ടി പ്രസവിച്ചു; ഗർഭത്തിന്റെ ഉത്തരവാദിയെ കണ്ട് ഞെട്ടിത്തരിച്ച് വീട്ടുക്കാർ!!! വിവാഹ വാഗ്‌ദാനം നൽകി പ്രതി പെൺകുട്ടിയെ നിരവധി തവണ ലൈംഗീകമായി ഉപയോഗിച്ചു; കേസിൽ യുവമോർച്ച പ്രാദേശിക നേതാവ് അറസ്റ്റിൽ

പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ യുവമോർച്ച പ്രാദേശിക നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. വിവാഹ വാഗ്‌ദാനം നൽകിയാണ് പതിനഞ്ചുവയസുകാരിയെ പീഡിപ്പിച്ചത്. അറസ്റ്റിലായത് മലമ്പുഴ ആനിക്കാട് സ്വദേശിയും യുവമോർച്ച പിരായിരി മണ്ഡലം ഭാരവാഹിയുമായ രഞ്ജിത്താണ്.
പ്രതി വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്ത പെൺകുട്ടി പ്രസവിച്ചു .വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ പാലക്കാട് വനിതാ ആശുപത്രിയിൽ കൊണ്ട് പോയത് . പിറ്റേദിവസം പെൺകുട്ടി പ്രസവിച്ചു . തുടർന്ന് ആശുപത്രി അധികൃതരും മാതാപിതാക്കളും പൊലീസിൽ പരാതി നൽകി.പോലീസ് അന്വേഷണത്തിൽ രഞ്ജിത്താണ് പ്രതിയെന്ന് കണ്ടെത്തി.
പ്രതി നിരവധി തവണ പെൺകുട്ടിയെ ലൈംഗീകമായി ചൂഷണം ചെയ്തു. യുവമോർച്ചയുടെ സജീവപ്രവർത്തകനായിരുന്നു രഞ്ജിത്ത്. എന്നാൽ ഇയാൾ സജീവപ്രവർത്തകൻ അല്ലെന്നും പോക്‌സോ കേസിന്റെ അടിസ്ഥാനത്തിൽ ബിജെപിയിൽ നിന്ന് പുറത്താക്കിയതായും ജില്ലാ നേതൃത്വം അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.പോക്‌സോ വകുപ്പുകൾ അടക്കം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























