പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്... ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലാപ്‌ടോപ്പ്, സി പി യു ,മൊബൈല്‍ ഫോണ്‍ , ഫയല്‍ എന്നിവ പിടിച്ചെടുത്തു

കണ്ണൂരിലെ പിഎഫ്‌ഐ പ്രവര്‍ത്തകരുടെ സ്ഥാപനങ്ങളില്‍ വ്യാപക റെയ്ഡ്. നേതാക്കളുടെ സാമ്പത്തിക സ്രോതസും, ഹര്‍ത്താല്‍ ഗൂഡാലോചന കണ്ടെത്തുകയുമാണ് റെയ്ഡിന്റെ ലക്ഷ്യം. താണയിലെ ബി മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലാപ്‌ടോപ്പ്, സി പി യു, മൊബൈല്‍ ഫോണ്‍, ഫയല്‍ എന്നിവ പിടിച്ചെടുത്തു. മട്ടന്നൂര്‍, ചക്കരക്കല്ല്, ഇരിട്ടി, ഉളിയില്‍ തുടങ്ങിയ സ്ഥലങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്. കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനു മുന്നിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലും റെയ്ഡ് നടത്തി.
https://www.facebook.com/Malayalivartha


























